വൈറസ് സിനിമയ്ക്ക് മികച്ച സിനിമയ്ക്കുള്ള ജാഗ്രണ്‍ പുരസ്‌ക്കാരം
Movie Day
വൈറസ് സിനിമയ്ക്ക് മികച്ച സിനിമയ്ക്കുള്ള ജാഗ്രണ്‍ പുരസ്‌ക്കാരം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 29th September 2019, 10:56 pm

മുംബൈ : ജാഗ്രണ്‍ ഫിലിം ഫെസ്റ്റിവലില്‍ ഇന്ത്യയിലെ മികച്ച ഫീച്ചര്‍ ഫിലിമിനുള്ള പുരസ്‌കാരം ആഷിഖ് അബു സംവിധാനം ചെയ്ത വൈറസ് സിനിമ കരസ്ഥമാക്കി. രാജ്യാന്തര തലത്തില്‍ മികച്ച സിനിമകള്‍ക്കുള്ള പുരസ്‌കാരം നല്‍കി വരുന്ന ചലച്ചിത്രമേളകളില്‍ ഒന്നാണ് ജാഗ്രണ്‍ പ്രകാശന്‍ ഗ്രൂപ്പ് നടത്തുന്ന ചലച്ചിത്രമേള.

അവസാന വര്‍ഷം 18 നഗരങ്ങളില്‍ നിന്നായി 400 ഓളം സിനിമകളുടെ സ്‌ക്രീനിംഗ് നടത്തി.2010 മുതലാണ് ജാഗ്രണ്‍ ഫിലിം ഫെസ്റ്റിവല്‍ നടത്തിവരുന്നത്. പത്താം ജാഗ്രണ്‍ ഫിലിം ഫെസ്റ്റിവലിലാണ് വൈറസ് മികച്ച ഫീച്ചര്‍ ഫിലിമായി തിരഞ്ഞെടുക്കപ്പെട്ടത്.ഫെസ്റ്റിവലില്‍ മികച്ച സംവിധാനത്തിനുള്ള പുരസ്‌ക്കാരം റിമ ദാസിനാണ്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

രാജീവ് രവിയാണ് ‘വൈറസി’ന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. മുഹ്‌സിന്‍ പരാരി സുഹാസ് ഷര്‍ഫു എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ രചിച്ചിരുന്നത്. രേവതി, പാര്‍വതി തിരുവോത്ത്, കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, സൗബിന്‍ ഷാഹിര്‍,റിമ കല്ലിങ്കല്‍ തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ അഭിനയിച്ചിരുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ