സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ഏറെ വളക്കൂറുണ്ട് ഇന്ത്യന്‍ വിപണിയില്‍. ആഴ്ചയിലൊന്ന് എന്ന നിലയില്‍ ലോകപ്രശസ്ത കമ്പനികളെല്ലാം തന്നെ പുത്തന്‍ ഫോണുകള്‍ ഇന്ത്യയില്‍ പുറത്തിറക്കുന്നുമുണ്ട്. എന്നാല്‍ 10000മോ 15000മോ മാത്രം മാസശമ്പളമുള്ള ഒരു സാധാരണ മലയാളിക്ക് എത്തിപ്പിടിക്കാവുന്നതിലും ദൂരെയാണ് ഇത്തരം ഫോണുകളുടെ വിലകള്‍. നല്ലൊരു ഫോണിനായി ആഗ്രഹിച്ചിട്ടും വിലയും ഫീച്ചേഴ്‌സും ഒത്തുവരാത്തതിനാല്‍ നിരാശിതരായിരിക്കുകയാണോ നിങ്ങള്‍? എന്നാല്‍ നിങ്ങള്‍ക്കായിതാ 7000 രൂപയില്‍ താഴെയുള്ള 5 മികച്ച ഫോണുകള്‍. പേടിക്കേണ്ട ഫുള്‍ എച്ച്ഡ് പ്ലേബാക്കടക്കമുള്ള എല്ലാ സൗകര്യങ്ങളും ഇവയിലുണ്ട്.
അടുത്തപേജില്‍ തുടരുന്നു
1. റെഡ് മി 2 പ്രൈം
6,999 രൂപയാണ് ഷോമിയുടെ റെഡ് മി 2 പ്രൈമിന്. ഡ്യുവല്‍ സിം ഉപയോഗിക്കാം. 4.7 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേ, സ്‌ക്രാച്ച് പ്രൊട്ടക്ഷനുള്ളതാണ്. ഒപ്പം കടുത്ത സൂര്യവെളിച്ചത്തിലും ഡിസ്‌പ്ലേ ടെക്സ്റ്റ് വായിക്കാന്‍ കഴിയുന്ന തരത്തിലാണ് നിര്‍മ്മാണം. വളരെ സ്മൂത്ത് ആണ് ടച്ച് ഓപ്പറേഷന്‍.
ഫുള്‍ എച്ച്ഡി വീഡിയോകള്‍ പ്ലേ ചെയ്യാന്‍ റെഡ് മി ധാരാളമാണ്. 8MP പിന്‍ക്യാമറയും 2MP സെല്‍ഫിക്യാമറയും ഫോട്ടോകള്‍ക്കും വീഡിയോകള്‍ക്കും സ്റ്റാന്‍ഡാര്‍ഡ് ക്വാളിറ്റി നല്‍കുന്നുണ്ട്. 1.2 GHz ക്വാഡ്‌കോര്‍ പ്രൊസസറാണ് റെഡ്മി 2വിന്റെ ശക്തികേന്ദ്രം.16 ജിബി ഇന്റേണല്‍ സ്‌റ്റോറേജും 32 ജിബി വരെ വര്‍ദ്ധിപ്പിക്കാവുന്ന എക്‌സ്റ്റേണല്‍ കാര്‍ഡ് സ്ലോട്ടുമുണ്ട്. ആന്‍ഡ്രോയ്ഡ് 4.4 വേര്‍ഷന്‍ കിറ്റ്കാറ്റിലാണ് പ്രവര്‍ത്തനം. ആറു മാസം വാറന്റിയും കമ്പനി നല്‍കുന്നു.
അടുത്തപേജില്‍ തുടരുന്നു
2. ഫികോം എനര്‍ജി 653
ഇന്ത്യന്‍ വിപണിക്ക് ഏറെ പരിചിതമല്ലെങ്കിലും വിശ്വസിച്ചു വാങ്ങാവുന്ന ഫോണുകളിലൊന്നാണ് ഫികോം. 4,999 രൂപ വിലയുള്ള 4G ഫോണാണ് ഫികോം എര്‍ജി 653. ഡ്യുവല്‍ സിം ഉപയോഗിക്കാം.
5 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേയാണ് ഫോണിന്റേത്. ആന്‍ഡ്രോയ്ഡ് 5.1 വേര്‍ഷനില്‍ പ്രവര്‍ത്തിക്കുന്ന ഫോണിന് 1.1 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍ കരുത്ത് പകരുന്നു. 8 MPയാണ് ഫഌഷുള്ള പിന്‍ക്യാമറ. 2 MP മുന്‍ക്യാമറയുമുണ്ട്.
1 GB റാം എന്നത് ഈ വിലയിലുള്ള ഫോണില്‍ നിന്നും പ്രതീക്ഷിക്കാവുന്നതിലപ്പുറമാണ്. 2300 mAh ആണ് ബാറ്ററി. 8GB ഇന്റേണല്‍ മെമ്മറിയുള്ള ഫോണ്‍ 64 GB വരെ എസ്ഡി കാര്‍ഡിലൂടെ വര്‍ദ്ധിപ്പിക്കാം. ആറു മാസമാണ ഫോണിന്റെ വാറന്റി.
അടുത്തപേജില്‍ തുടരുന്നു
3. കാര്‍ബണ്‍ ടൈറ്റാനിയം മാച്ച്‌ഫൈവ്
5,999 രൂപയാണ് കാര്‍ബണിന്റെ ഈ എന്‍ട്രി ലെവല്‍ ഫോണിന്റെ വില. 5 ഇഞ്ച് ഡിസ്‌പ്ലേ ഫുള്‍ എച്ച്ഡിയാണ്. ആന്‍ഡ്രോയ്ഡ് 5.0യിലാണ് പ്രവര്‍ത്തനം. രണ്ടു സിം സപ്പോര്‍ട്ട് ചെയ്യും.
1.3 GHz ക്വാഡ്‌കോര്‍ പ്രൊസസറാണ് മാച്ച്‌ഫൈവിന്. ഈ വിലയിലുള്ള മറ്റു ഫോണുകളില്‍നിന്ന് വ്യത്യസ്തമായി 2 GBയാണ് റാം. 16 GB ഇന്റേണല്‍ മെമ്മറിയും 32 GB വരെ എക്‌സ്‌റ്റേണല്‍ മെമ്മറിയും. 8MP പിന്‍ക്യാമറ 5 MP മുന്‍ക്യാമറ എന്നിവ നിങ്ങളുടെയുള്ളിലെ ഫോട്ടോഗ്രാഫറെ ഉദ്ദേശിച്ചാണ്. ഒരു വര്‍ഷം വാറന്റി നല്‍കുന്നുണ്ട് കമ്പനി.
അടുത്തപേജില്‍ തുടരുന്നു
4. മൈക്രോമാക്‌സ് ക്യാന്‍വാസ് എക്‌സ്പ്രസ് 2
5,999 രൂപയ്ക്ക് ഒരു ബ്രാന്‍ഡഡ് ഫോണ്‍ എന്ന മോഹം മനസ്സില്‍ കൊണ്ടു നടക്കുന്നവര്‍ക്ക് ഇന്ത്യയുടെ അഭിമാനമായ മൈക്രോമാക്‌സിന്റെ സമ്മാനമാണ് എക്‌സ്പ്രസ് 2. 5 ഇഞ്ച് ഡിസ്‌പ്ലേ ഫുള്‍ എച്ച്ഡിയാണ്. ആന്‍ഡ്രോയ്ഡ് 4.4.2വിലാണ് പ്രവര്‍ത്തനം. ഡ്യുവല്‍ സിം ആണ് ഫോണ്‍.
1.4 GHz ഒക്ടാകോറാണ് പ്രൊസസര്‍. ഒപ്പം 1 GB റാമും. ക്യാമറ നല്ലത് വേണം എന്നുള്ളവര്‍ക്ക് 13 MPയാണ് ഈ ഫോണിലൂടെ മൈക്രോമാക്‌സ് നല്‍കുന്നത്. 2 MP സെല്‍ഫിക്യാമറയും. 8 GB ഇന്റേണല്‍ മെമ്മറി 32 GBയാക്കി മെമ്മറി കാര്‍ഡിലൂടെ വര്‍ദ്ധിപ്പിക്കാം. ഒരു വര്‍ഷമാണ് വാറന്റി.
അടുത്തപേജില്‍ തുടരുന്നു
5. സൈ്വപ്പ് എലൈറ്റ്
ടാബ്‌ലറ്റ് കമ്പ്യൂട്ടറുകളിലൂടെ ഇന്ത്യന്‍ വിണിയില്‍ സാന്നിദ്ധ്യമറിയിച്ച കമ്പനിയാണ് സൈ്വപ്പ്. ഈയിടെയായി സ്മാര്‍ട്ടഫോണ്‍ വിപണിയിലേക്കും ചുവടുവച്ച സൈ്വപ്പ് 5,999 രൂപയ്ക്കാണ് എലൈറ്റിനെ വിപണിയിലെത്തിച്ചിരിക്കുന്നത്. ആന്‍ഡ്രോയ്ഡ് 5.0യിലാണ് പ്രവര്‍ത്തനം. 4.98 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേ. ഡ്യുവല്‍ സിം ഉപയോഗിക്കാം.
13 MPയാണ് പിന്‍ക്യാമറ. 8 MP മുന്‍ക്യാമറ എന്നത് മികച്ച ഒരു നേട്ടമാണ്. 1.3 GHz പ്രൊസസറാണ് എലൈറ്റിന്. 2 GBയാണ് റാം. 16 GB ഇന്റേണല്‍ മെമ്മറി.ഒരു വര്‍ഷം വാറന്റി.