| Friday, 10th May 2013, 6:27 pm

പവന്‍ കുമാര്‍ ബന്‍സല്‍ രാജിവെച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കേന്ദ്ര റെയില്‍വ്വേ  വകുപ്പ് മന്ത്രി പവന്‍ കുമാര്‍ ബന്‍സല്‍ വകുപ്പ് സ്ഥാനത്ത് നിന്ന് രാജിവെച്ചു.[]

പ്രധാനമന്ത്രി അദ്ദഹത്തിന്റെ രാജി ആവശ്യപ്പെടുകയായിരുന്നു.
പകരം സ്ഥാനത്തോക്ക് മല്ലികാര്‍ജുന ഖാര്‍ഗയെ നിയമിക്കും.

ബന്‍സലിന്റെ മരുമകന്‍ റെയില്‍വേ മുന്‍ ബോര്‍ഡംഗമായിരുന്ന വ്യക്തിക്ക് കൂടുതല്‍ വരുമാനമുള്ള പദവിയിലേക്ക് മാറാന്‍ 90 ലക്ഷം കൈക്കൂലി വാങ്ങിയത് കയ്യോടെ പിടിച്ചതിനെ തുടര്‍ന്നുള്ള വിവാദങ്ങളാണ് ബന്‍സലിനെ പുറത്തേക്ക് നയിച്ചത്.

ഇക്കാര്യത്തില്‍ സോണിയാഗാന്ധിയുടെ നിര്‍ദ്ദേശപ്രകാരം പ്രധാനമന്ത്രി ബന്‍സലിനോട് രാജി ആവശ്യപ്പെടുകയായിരുന്നു.

90 ലക്ഷത്തിന്റെ കൈക്കൂലി കേസില്‍ അനന്തരവന്‍ വിജയ് സിംഗ്ല പിടിയിലായ സംഭവത്തില്‍ റെയില്‍വേ മന്ത്രി പവന്‍ കുമാര്‍ ബന്‍സാലിനോട് കോണ്‍ഗ്രസ് നേരത്തെ വിശദീകരണം തേടിയിരുന്നു.

വിജയ് സിംഗ്ലയെ കൈക്കൂലിക്കേസിലാണ് സി.ബി.ഐ.  അറസ്റ്റ് ചെയ്തത്.  90 ലക്ഷം രൂപയുമായി മുംബൈയില്‍ റെയില്‍വേബോര്‍ഡ് മെമ്പര്‍ അറസ്റ്റിലായതിന് പിന്നാലെയാണ് വിജയ് സിംഗ്ലയും പിടിയിലായത്.

സ്ഥാനക്കയറ്റത്തിനായി സിംഗ്ലയ്ക്ക് കൈക്കൂലി നല്‍കുന്നതിനായാണ് പണം കൊണ്ടുപോകുന്നതെന്ന് അറസ്റ്റിലായ റെയില്‍വേബോര്‍ഡംഗം മഹേഷ് കുമാര്‍ സി.ബി.ഐ.ക്ക് മൊഴിനല്‍കിയിരുന്നു.

1975 ബാച്ചിലെ ഇന്ത്യന്‍ റെയില്‍വേ സര്‍വീസ് ഉദ്യോഗസ്ഥനാണ് മഹേഷ് കുമാര്‍. പശ്ചിമ റെയില്‍വേ ജനറല്‍ മാനേജരായിരുന്ന മഹേഷ് കുമാറിനെ ഈയിടെയാണ് റെയില്‍വേ ബോര്‍ഡംഗമാക്കിയത്.

കൈക്കൂലി നല്‍കിയതിന് മഹേഷ്‌കുമാറിനെ സി.ബി.ഐ നേരത്തേ തന്നെ അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് നടന്ന റെയ്ഡിലാണ് വിജയ് സിംഗ്ലയെ സിബിഐ അറസ്റ്റുചെയ്തത്. മഹേഷ്‌കുമാറിനെയും വിജയ് സിംഗ്ലയെയും കൂടാതെ രണ്ടുപേര്‍ക്കെതിരെ കൂടി സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

രാഷ്ട്രീയ അനിശ്ചിത്ത്വത്തിനും, വിവാദങ്ങള്‍ക്കും ശേഷമാണ് റെയില്‍വ്വേ വകുപ്പ് സ്ഥാനത്ത് നിന്ന് പവന്‍ കുമാര്‍ ബന്‍സല്‍ രാജിവെച്ചത്. അഴിമതി നടത്താന്‍ തന്റെ ബന്ധുവിന് കൂട്ടു നിന്ന അദ്ദേഹം തല്‍സ്ഥാനത്ത്  തുടരാന്‍ യോഗ്യനല്ലായിരുന്നു.

ഒടുവില്‍ പ്രധാനമന്ത്രിയുടെയും, കോണ്‍ഗ്രസ്സ്  അധ്യക്ഷ സോണിയ ഗാന്ധിയുടെയും സമ്മര്‍ദ്ദത്തിന് വഴങ്ങി  രാജി വെക്കാതെ ബന്‍സലിന് മറ്റൊരു നിര്‍വ്വാഹമില്ലായിരുന്നു.

We use cookies to give you the best possible experience. Learn more