| Tuesday, 25th February 2020, 11:58 am

ബെര്‍ണിയുടെ കൈകളാല്‍ ട്രംപ് പരാജയപ്പെടും; ട്രംപിന്റെ ഇന്ത്യ സന്ദര്‍ശനത്തിനിടെ ബെര്‍ണീ സാന്‍ഡേര്‍സിന്റെ ഹിന്ദിയിലുള്ള മുന്നറിയിപ്പ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യ സന്ദര്‍ശനത്തിനിടെ ഹിന്ദിയില്‍ മുന്നറിയിപ്പ് നല്‍കി അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ട്രംപിന്റെ മുഖ്യ എതിരാളിയായ ബെര്‍ണി സാന്‍ഡേര്‍സ്. ‘ട്രംപ് കോ മാത് ബെര്‍ണി കേ ഹാഥ്’ എന്ന ഹിന്ദി വാക്കുകളാണ് ബെര്‍ണീ സാന്‍ഡേര്‍സ് സോഷ്യല്‍ മീഡിയയില്‍ പങ്കു വെച്ചിരിക്കുന്നത്. ‘ട്രംപിന്റെ പരാജയം ബെര്‍ണിയുടെ കൈ കൊണ്ട് എന്നാണ് ഈ വാക്ക് അര്‍ത്ഥമാക്കുന്നത്.

നവംബറില്‍ നടക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപിന്റെ വിജയത്തിന് വെല്ലുവിളിയാകുമെന്ന് കരുതപ്പെടുന്ന രാഷ്ട്രീയ മുഖമാണ് ബെര്‍ണി സാന്‍ഡേര്‍സ്.

ഹിന്ദിയില്‍ കൂടാതെ ലോകത്തിലെ പല ഭാഷകളില്‍ ബേര്‍ണി സാന്‍ഡേര്‍സ് ഈ വാചകം ബേര്‍ണി സാന്‍ജഡേര്‍സ് തന്റെ സോഷ്യല്‍മീഡിയ അക്കൗണ്ടുകളില്‍ പങ്കു വെച്ചിട്ടുണ്ട്. ദ്വിദിന സന്ദര്‍ശനത്തിനായി തിങ്കളാഴ്ചയാണ് ഡൊണാള്‍ഡ് ട്രംപും കുടുംബവും അഹമ്മദാബാദില്‍ എത്തിയത്.

ഡൊണാള്‍ഡ് ട്രംപിന്റെ ആദ്യ സന്ദര്‍ശനം സബര്‍മതി ആശ്രമത്തിലേക്കായിരുന്നു.

സബര്‍മതി ആശ്രമത്തിലെത്തുന്ന ട്രംപിനെ സ്വീകരിക്കാന്‍ നേരത്തെ തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദി ആശ്രമത്തില്‍ എത്തിയിരുന്നു. ട്രംപിനേയും മെലാനിയ ട്രംപിനേയും സ്വീകരിച്ച് ആനയിച്ച ശേഷം ഗാന്ധി ചിത്രത്തില്‍ മോദിയും ട്രംപും ചേര്‍ന്ന് മാലയിടുകയും ഇതിന് ശേഷം ചര്‍ക്കയില്‍ ട്രംപും മെലാനിയയും നൂല്‍നൂക്കുകയും ചെയ്തിരുന്നു.

We use cookies to give you the best possible experience. Learn more