അർജന്റീനയുടെ എക്കാലത്തെയും മികച്ച ഇതിഹാസ താരങ്ങളിൽ ഉൾപ്പെട്ടവരാണ് മെസിയും മറഡോണയും. ഇരു താരങ്ങളും ബ്യൂനസ് ഐറിസിലേക്ക് ലോകകപ്പ് കിരീടവും എത്തിച്ചിട്ടുണ്ട്.
1986ൽ മറഡോണ ലോകകപ്പ് കിരീടം അർജന്റീനയിലേക്ക് കൊണ്ട് പോയതിന് ശേഷം പിന്നീട് 2022ൽ ഖത്തറിന്റെ മണ്ണിൽ മുൻ ചാമ്പ്യൻമാരായ ഫ്രാൻസിനെ പരാജയപ്പെടുത്തി മെസിയാണ് ലോകകിരീടം ബ്യൂനസ് ഐറിസിലേക്ക് എത്തിച്ചത്.
അർജന്റൈൻ ഫുട്ബോളിലെ ഇതിഹാസങ്ങളായതിനാൽ തന്നെ മെസിയെയും റൊണാൾഡോയേയും താരതമ്യം ചെയ്തുകൊണ്ടുള്ള നിരവധി ചർച്ചകൾ ഫുട്ബോൾ ലോകത്ത് സജീവമാണ്.
എന്നാലിപ്പോൾ മറഡോണയാണ് മെസിയെക്കാൾ മികച്ചതെന്നും, ഈ കാലഘട്ടത്തിലാണ് മറഡോണ ഫുട്ബോൾ കളിച്ചിരുന്നതെങ്കിൽ മെസിയെക്കാൾ ഏറെ മികവോടെ കളിച്ച് മുന്നേറാൻ താരത്തിന് സാധിക്കുമായിരുന്നെന്നും അഭിപ്രായപ്പെട്ട് രംഗത്ത് വന്നിരിക്കുകയാണ് മുൻ റയൽ മാഡ്രിഡ് താരമായ ബെർണാഡ് സ്ക്കസ്റ്റർ.
1982നും 1984നും ഇടയിൽ മറഡോണയോടൊപ്പം കളിച്ചിട്ടുള്ള താരമാണ് ബെർണാഡ്.
ഫോർഫോർടൂവിന് നൽകിയ അഭിമുഖത്തിലാണ് താരം മറഡോണയേയും മെസിയേയും കുറിച്ചുള്ള തന്റെ അഭിപ്രായങ്ങൾ പങ്കുവെച്ചത്.
“ഞാനും മറഡോണയും ഫുട്ബോളിനെക്കുറിച്ച് വാതോരാതെ സംസാരിക്കുമായിരുന്നു. ഒരേ രീതിയിലാണ് ഫുട്ബാളിനെ ഞങ്ങൾ സമീപിച്ചിരുന്നത്. കൂടാതെ ആരാധകരെ ആഹ്ലാദിപ്പിക്കാനും ഞങ്ങൾക്ക് ഇഷ്ടമാണ്,’ മറഡോണ പറഞ്ഞു.