പോര്‍ച്ചുഗല്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് ഫുട്ബോളിലെ തന്റെ ആരാധനാ പാത്രമെന്ന് അര്‍ജന്റൈന്‍ യുവതാരം അലജാന്‍ഡ്രോ ഗര്‍നാച്ചോ പലപ്പോഴും പറഞ്ഞിട്ടുണ്ട്. മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ റൊണാള്‍ഡോക്കൊപ്പം കളിക്കുമ്പോഴാണ് ഗര്‍നാച്ചോ ഇക്കാര്യം വെളിപ്പെടുത്തിയത്.
എന്നാല്‍ ഗര്‍നാച്ചോ രഹസ്യമായി അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസിയെ ആരാധിക്കുകയാണെന്ന് പറഞ്ഞിരിക്കുകയാണ് ഇപ്പോള്‍ അര്‍ജന്റൈന്‍ യൂത്ത് കോഡിനേറ്റര്‍ ബെര്‍ണാഡോ റൊമേറോ. ഗര്‍നാച്ചോയുടെ വീട്ടില്‍ ചെന്നാല്‍ നിറയെ മെസിയുടെ ചിത്രങ്ങള്‍ കാണാനാകുമെന്നും അദ്ദേഹം പറഞ്ഞു. ഡി സ്പോര്‍ട്സ് റേഡിയോയില്‍ സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
‘ഗര്‍നാച്ചോ അര്‍ജന്റൈന്‍ ദേശീയ ടീമിനായാണ് കളിക്കുന്നതെന്ന് അദ്ദേഹത്തിന് നല്ല ബോധ്യമുണ്ട്. അദ്ദേഹത്തിന്റെ വീട്ടില്‍ പോയാല്‍ നിറയെ മെസിയുടെ ചിത്രങ്ങള്‍ കാണാനാകും,’ ബെര്‍ണാഡോ പറഞ്ഞു.
അതേസമയം, മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ യുവതാരങ്ങളില്‍ പ്രധാനിയാണ് ഗര്‍നാച്ചോ. യുണൈറ്റഡിന്റെ മധ്യനിരയില്‍ കളിക്കുന്ന താരം വേഗത കൊണ്ടും ഡ്രിബിളിങ് മികവ് കൊണ്ടും ഷോട്ട് എടുക്കുന്നതിലുള്ള കൃത്യത കൊണ്ടും ഇതിനകം കഴിവ് തെളിയിച്ച് കഴിഞ്ഞു. യുണൈറ്റഡില്‍ എറിക് ടെന്‍ ഹാഗിന് കീഴില്‍ മികച്ച പ്രകടനം കാഴ്ച വെക്കുന്ന അര്‍ജന്റൈന്‍ അത്ഭുത ബാലനെ നോട്ടമിട്ട് നിരവധി ക്ലബ്ബുകള്‍ രംഗത്തുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
Primer gol de ALEJANDRO GARNACHO en la UEFA Europa League.🔥
Asistencia de uno de sus Idolos CRISTIANO RONALDO 🐐#GARNACHO #CR7 #ManchesterUnited #Argentina pic.twitter.com/kG4CTRSVrp— TeamGarnacho (@TeamGarnacho) April 13, 2023
പ്രീമിയര്‍ ലീഗില്‍ നിലവില്‍ 29 മത്സരങ്ങളില്‍ നിന്നും 17 വിജയങ്ങളുമായി 56 പോയിന്റോടെ മൂന്നാം സ്ഥാനത്താണ് യുണൈറ്റഡ്. ഏപ്രില്‍ 16ന് നോട്ട്ഹാം ഫോറസ്റ്റിനെതിരെയാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ അടുത്ത മത്സരം.
Content Highlights: Bernado Romero says the Cristiano Ronaldo fan Garnacho secretly admires Lionel Messi