ബെർലിൻ: 18 വർഷങ്ങൾക്ക് ശേഷം അധ്യാപകർക്ക് ശിരോവസ്ത്രം ധരിക്കാൻ അനുമതി നൽകി ബെർലിൻ. ബെർലിൻ വിദ്യാഭ്യാസ വകുപ്പാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. ശിരോവസ്ത്രം ധരിക്കുന്നവരെ ഇനിമുതൽ സ്‌കൂളിൽ നിന്ന് വിലക്കരുതെന്നാണ് നിർദേശം.
സ്കൂളിലെ സമാധാന അന്തരീക്ഷത്തിന് ഭീഷണിയാകുന്ന ഘട്ടത്തിൽ മാത്രമേ നിരോധനത്തിന്റെ ആവശ്യമുയരുന്നുള്ളൂവെന്നും ഉത്തരവിൽ പരാമർശിക്കുന്നുണ്ട്.
എന്നാൽ ശിരോവസ്ത്രം വിലക്കുന്നത് വിവേചനപരവും ഭരണഘടന വാഗ്ദാനം ചെയ്യുന്ന മതസ്വാതന്ത്ര്യത്തിനെതിരായ ലംഘനമാണെന്നും നിരവധി കോടതി വിധികളിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.