കൊവിഡിനെതിരെ സംരക്ഷണം വാഗ്ദാനം ചെയ്തുള്ള പരസ്യങ്ങള്‍; ബെര്‍ജര്‍, ഏഷ്യന്‍ പെയിന്റ്‌സ് ഉള്‍പ്പെടെയുള്ളവര്‍ക്ക് പിഴ
national news
കൊവിഡിനെതിരെ സംരക്ഷണം വാഗ്ദാനം ചെയ്തുള്ള പരസ്യങ്ങള്‍; ബെര്‍ജര്‍, ഏഷ്യന്‍ പെയിന്റ്‌സ് ഉള്‍പ്പെടെയുള്ളവര്‍ക്ക് പിഴ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 1st August 2022, 1:10 pm

ന്യൂദല്ഹി: കൊവിഡ് 19 നെതിരെ സംരക്ഷണം വാഗ്ദാനം ചെയ്യുന്നതും തെറ്റിധരിപ്പിക്കുന്നതുമായ പരസ്യങ്ങള് നല്കിയതിന് ഏഷ്യന് പെയിന്റ്‌സ്, ബെര്ജര് പെയിന്റ്‌സ് തുടങ്ങിയ പ്രമുഖ കമ്പനികളുള്പ്പെടെയുള്ളവര്ക്ക് പിഴ ചുമത്തി ഉദ്യോഗസ്ഥര്. മറ്റു നിയമലംഘനങ്ങളും ഉള്പ്പെടെ 30 ലക്ഷം രൂപയാണ് ഉദ്യോഗസ്ഥര് ചുമത്തിയിട്ടുള്ളത്. കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി 129 നോട്ടീസുകള്ക്ക് നല്കിയ ശേഷം 2019ല് പുറപ്പെടുവിച്ച ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം പ്രധാന കമ്പനികളുടെ 71 ഓളം തെറ്റിധരിപ്പിക്കുന്ന പരസ്യങ്ങളാണ് വിലക്കിയിട്ടുള്ളത്.

കമ്പനികള് തിരുത്തല് നടപടികള് സ്വീകരിക്കുകയും ഒരു ലക്ഷം മുതല് പത്ത് ലക്ഷം വരെയുള്ള പിഴ അടയ്ക്കുകയും ചെയ്തിട്ടുണ്ടെന്ന് ഉപഭോക്തൃകാര്യ മന്ത്രാലയം അഡീഷണല് ചീഫ് സെക്രട്ടറി നിധി ഖാരെ പറഞ്ഞു. കൊവിഡ് കാലത്ത് ആളുകളുടെ പരിഭ്രാന്തിയെ മുതലെടുത്ത് നിരവധി കമ്പനികള് കൊവിഡ് പരിരക്ഷയുമായി ബന്ധപ്പെട്ട വിവിധ അവകാശവാദങ്ങളുന്നയിച്ച് പരസ്യങ്ങള് ഇറക്കിയിരുന്നു. ഇത് കച്ചവടത്തില് വന് വര്ധനവുണ്ടാക്കിയിരുന്നു. ‘കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി നല്കിയ 129 നോട്ടീസുകളില് 49 എണ്ണം അന്യായമായ വില്പന തന്ത്രങ്ങള്ക്കെതിരെയും, ഒമ്പത് എണ്ണം ഉപഭോക്താക്കളുടെ അവകാശത്തെ ഹനിച്ചതിനെതിരെയുമാണ്,’ ഖാരെ കൂട്ടിച്ചേര്ത്തു.

ഹോം ഡെക്കര് കമ്പനിയായ ഏഷ്യന് പെയിന്റ്‌സ് ബ്രാന്ഡ് തങ്ങളുടെ പെയിന്റില് കൊവിഡ്-19 നെ പ്രതിരോധിക്കാനുള്ള ഫലപ്രദമായ സില്വര് നാനോ ടെക്‌നോളജി ഉണ്ടെന്ന് അവകാശപ്പെട്ടുകൊണ്ടാണ് പരസ്യമിറക്കിയിട്ടുള്ളത്. പെയിന്റ് ചെയ്ത് 30 മിനിട്ടുകള്ക്കുള്ളില് കൊവിഡിനെ പ്രതിരോധിക്കാനുള്ള സംവിധാനം ഇതില് ഉണ്ടെന്നാണ് അവര് അവകാശപ്പെടുന്നത്. ഔദ്യോഗിക രേഖകള്പ്രകാരം 15 ഓളം ഉന്നത കമ്പനികള്ക്കാണ് പിഴ ചുമത്തിയിരിക്കുന്നത്. ഈ രീതിയില് കൊവിഡ് പരിരക്ഷ വാഗ്ദാനം ചെയ്യുന്ന പരസ്യം നല്കിയതിന് ബെര്ജര് പെയിന്റ്‌സിനെതിരെയും പിഴ ചുമത്തിയിട്ടുണ്ട്. ഇതില് ഭൂരിഭാഗം പെയിന്റുകളും പ്രീമിയം വിഭാഗത്തിലുള്പ്പെടുന്നവയാണ്.

HelqViroBlock എന്ന ടെക്‌നോളജി ഉപയോഗിച്ച് 99 ശതമാനം സാര്സ് കൊറോണ വൈറസിനെയും പ്രതിരോധിക്കാന് തങ്ങളുടെ ഷര്ട്ടുകള്ക്കാവുമെന്ന് സോഡിയാക് അപ്പാരല്സ് അവകാശപ്പെട്ടിരുന്നു. സിയ്യാറാം അപ്പാരല്സിന്റെ ‘ആന്റി കൊറോണ സ്യൂട്ട് ഫാബ്രിക്’, കെന്റ് വാട്ടര് ഫില്ട്ടേര്സിന്റെ അണുനാശിനി ഉപകരണങ്ങള് എന്നിവക്ക് കൊറോണ വൈറസിനെ തുരത്താനാവുമെന്നവര് പരസ്യങ്ങളിലൂടെ അവകാശപ്പെട്ടിരുന്നു.

തങ്ങളുടെ എ.സിക്ക് കൊറോണ വൈറസിനെ നിര്ജീവമാക്കാന് സാധിക്കുമെന്ന് ബ്‌ളൂ സ്റ്റാര് എ.സി നിര്മാതാക്കളും പറഞ്ഞിരുന്നു. തെറ്റിധാരണകളുണ്ടാക്കുന്ന പരസ്യങ്ങള് ഇറക്കിയതിന് പിഴ നേരിട്ടതില് ഈ കമ്പനികളും ഉള്പ്പെടുന്നുണ്ട്. ഒരു തരത്തിലുള്ള ശാസ്ത്രീയ തെളിവുകളൊന്നും ഇല്ലാതെ കാല്മുട്ട് വേദനയ്ക്ക് പരിഹാരം നല്കുന്ന ഉപകരണം വിറ്റതിന് നാപ്‌ടോളിന് പത്ത് ലക്ഷം രൂപ പിഴ ചുമത്തി. ശാസ്ത്രീയ അടിത്തറയൊന്നുമില്ലാതെ കാഴ്ചശക്തി വര്ധിപ്പിക്കുമെന്ന് സ്ഥാപിച്ച് ഉപകരണം വിറ്റതിന് ഷുവര് വിഷന് ഇന്ത്യ കമ്പനിക്കും സി.സി.പി.എ പ്രകാരം പത്ത് ലക്ഷം രൂപ പിഴ ചുമത്തിയിട്ടുണ്ട്.

CONTENT HIGHLIGHTS: Berger, Asian Paints and others fined Advertisements promising protection against Covid