| Wednesday, 19th June 2024, 9:35 am

ഇതിപ്പോ ലാഭായല്ലോ, ആടുജീവിതം വിത്ത്‌ ബി.ജി.എം; വൈറലായി കൊച്ചു മിടുക്കിയുടെ കുഞ്ഞ് ആടുജീവിതം, പോസ്റ്റ്‌ പങ്കുവെച്ച് ബെന്യാമിൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഈ വർഷം തിയേറ്ററിലെത്തി മികച്ച വിജയം നേടിയ ചിത്രമാണ് ആടുജീവിതം. വായനക്കാർക്ക് മറ്റൊരു ലോകം സമ്മാനിച്ച ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ ആസ്പദമാക്കിയാണ് ബ്ലെസി ആടുജീവിതം ഒരുക്കിയത്. ഏറെ നാളുകൾ നീണ്ട ശ്രമത്തിനൊടുവിലാണ് പൃഥ്വിരാജ് നായകനായ ചിത്രം പ്രേക്ഷകർക്ക് മുന്നിൽ എത്തിയത്.

മികച്ച അഭിപ്രായം നേടിയ ചിത്രത്തിലെ പൃഥ്വിരാജിന്റെ പ്രകടനവും വലിയ രീതിയിൽ ചർച്ചയായി മാറിയിരുന്നു. ഇപ്പോഴിതാ എഴുത്തുകാരൻ ബെന്യാമിൻ പങ്കുവെച്ച ഒരു ഫേസ്ബുക്ക്‌ പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നുണ്ട്.

ആടുജീവിതമെന്ന നോവലിനെ വെറും പത്തുവരിയിൽ ഒതുക്കിയിരിക്കുകയാണ് മന്തരത്തൂർ എം. എൽ. പി സ്കൂളിലെ കൊച്ചു മിടുക്കി നന്മ തേജസ്വിനി. നന്മയുടെ പത്തുവരിയിലുള്ള ആടുജീവിതമാണ് വായനദിനത്തിൽ ബെന്യാമിൻ പങ്കുവെച്ചിരിക്കുന്നത്. ഇത്രയേയുള്ളൂവെന്നും അദ്ദേഹം ഫേസ്ബുക്ക്‌ പോസ്റ്റിൽ കുറിച്ചിട്ടുണ്ട്.

‘ഒരു ദിവസം നജീബ് എന്ന ഒരാൾ ജീവിച്ചിരുന്നു, ഒരുനാൾ നജീബ് ദുബായിൽ പോയി, അവിടത്തെ അറബ് മനുഷ്യൻ നജീബിനെ പറ്റിച്ച് മരുഭൂമിയിൽ ഇട്ടു. കുറെ വർഷങ്ങൾ കഴിഞ്ഞു, നജീബ് ആടിന്റെ പുല്ലും ആടിന്റെ വെള്ളവും കുടിച്ച് ജീവിച്ചു. ഒരു ദിവസം നജീബിനെ രക്ഷിക്കാൻ ഒരാള് വന്നു. രക്ഷിച്ചു കൊണ്ട് പോയി. പെരിയോനെ റഹ്മാനെ… പെരിയോനെ റഹിം…, നന്മ തേജസ്വിനിയുടെ ആടുജീവിതം. കുറിപ്പിന് താഴെ നജീബിന്റെ ഒരു ചിത്രം വരക്കാനും കൊച്ചു മിടുക്കി മറന്നില്ല.

ലോക പ്രശസ്തമായ നോവലാണ് ആടുജീവിതം. ചലച്ചിത്രം ഇറങ്ങിയതിന് പിന്നാലെ പുസ്തകം വീണ്ടും ചർച്ചയായിരുന്നു. 150 കോടിയോളമായിരുന്നു ചിത്രം ബോക്സ്‌ ഓഫീസിൽ നിന്ന് സ്വന്തമാക്കിയത്.

Content Highlight: Benyamin’s Fb Post About Aadujeevitham Noval That Written By A Little Girl

We use cookies to give you the best possible experience. Learn more