തിരുവനന്തപുരം: കെ. എം ഷാജിയുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ 50 ലക്ഷം രൂപ വിജിലന്‍സ് കണ്ടെത്തിയതിന് പിന്നാലെ പരോക്ഷമായി പരിഹസിച്ച് ബെന്യാമിന്‍. ‘പുതിയ നോവല്‍: ഇഞ്ചികൃഷിയുടെ ബാലപാഠങ്ങള്‍’ എന്ന ക്യാപ്ഷനോടുകൂടിയുള്ള കുറിപ്പാണ് ബെന്യാമിന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്.
പോത്ത് ബിരിയാണി ഉണ്ടാക്കുന്ന വിധം, എന്‍.ആര്‍.സി ഫോം പൂരിപ്പിക്കേണ്ടത് എങ്ങനെ, ഉപ്പിട്ട ഷോഡാ വെള്ളം, ജിലേബിയുടെ രുചി തുടങ്ങി ഒന്‍പത് അധ്യായങ്ങളാണ് കുറിച്ചിരിക്കുന്നത്. ‘നോവലിന് ജീവിക്കിരിക്കുന്നതോ ചത്തു പോയതോ ആയ ആരെങ്കിലുമായി ബന്ധമുണ്ടെന്ന് തോന്നുന്നെങ്കില്‍ മനഃപൂര്‍വ്വം മാത്രം’ എന്നും ബെന്യാമിന്‍ കുറിച്ചിരിക്കുന്നു.
കഴിഞ്ഞ ദിവസമാണ് അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ കെ. എം ഷാജി എം എല്‍എയുടെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ് നടത്തിയത്. വിജിലന്‍സ് ഇദ്ദേഹത്തിനെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്.
റെയ്ഡില്‍ 50 ലക്ഷം രൂപയാണ് വിജിലന്‍സ് പിടിച്ചെടുത്തത്. ഷാജിയുടെ കണ്ണൂരിലെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് പണം പിടിച്ചെടുത്തത്.
എന്നാല്‍ പിടിച്ചെടുത്ത പണത്തിന് കൃത്യമായ രേഖകളുണ്ടെന്നാണ് ഷാജി അറിയിച്ചത്. ഇതിന്റെ രേഖകള്‍ ഹാജരാക്കുമെന്നും കരുതിക്കൂട്ടി നടത്തിയ റെയ്ഡ് ആണിതെന്നും അദ്ദേഹം പറഞ്ഞു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
പുതിയ നോവല്‍ : ഇഞ്ചികൃഷിയുടെ ബാലാപാഠങ്ങള്‍
അധ്യായങ്ങള്‍ :
1. പോത്ത് ബിരിയാണി ഉണ്ടാക്കുന്ന വിധം
2. ചഞഇ ഫോം പൂരിപ്പിക്കേണ്ടത് എങ്ങനെ?
3. ഉപ്പിട്ട ഷോഡ നാരങ്ങാവെള്ളം
4. ജിലേബിയുടെ രുചി
5. സത്യസന്ധതയുടെ പര്യായം
6. കോഴിത്തീട്ടം തിന്നു വളരുന്ന ചാവാലിപ്പട്ടി.
7. ഉമ്മറത്തെ ചായ, പത്തായത്തിലെ പണം
8. ഹാര്‍ട്ടറ്റാക്ക് – അഭിനയ രീതികള്‍.
9. ഒന്ന് പോടാ ###
nb: ഈ നോവലിനു ജീവിച്ചിരിക്കുന്നതോ ചത്തു പോയതോ ആയ ഏതെങ്കിലും ### മായി ഒരു ബന്ധവുമില്ല. ഉണ്ടെന്ന് തോന്നുന്നു എങ്കില്‍ മനഃപൂര്‍വ്വം മാത്രം.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Benyamin mocks K M Shaji