| Sunday, 12th February 2017, 8:29 am

സോഷ്യല്‍ മീഡിയ ആത്മരതിയുടെ ഇടമെന്ന് സന്തോഷ് ഏച്ചിക്കാനം: സന്തോഷ് ഏച്ചിക്കാനത്തോട് അഗാധമായി വിയോജിക്കുന്നുവെന്ന് ബെന്യാമിന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: സോഷ്യല്‍ മീഡിയകളിലെ എഴുത്തുകള്‍ക്കെതിരെ സംസാരിച്ച എഴുത്തുകാന്‍ സന്തോഷ് ഏച്ചിക്കാനത്തോടുള്ള വിയോജിപ്പ് വ്യക്തമാക്കി സാഹിത്യകാരന്‍ ബെന്യാമിന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ബെന്യാനിന്റെ പ്രതികരണം. സൗഹൃദത്തില്‍ വിയോജിപ്പിനു സാധ്യതയുണ്ടെങ്കിലും ഇല്ലെങ്കിലും വിയോജിപ്പ് പ്രകടിപ്പിക്കുന്നു എന്നായിരുന്നു ബെന്യാമിന്റെ പ്രതികരണം.


Also read ജാട്ട് സമുദായത്തോട് വോട്ട് ഇരന്ന് അമിത് ഷാ: ബി.ജെ.പി അധ്യക്ഷന്റെ ശബ്ദരേഖ പുറത്ത് 


“സന്തോഷ് ഏച്ചിക്കാനം. സൗഹൃദത്തില്‍ വിയോജിപ്പിനു സാധ്യതയുണ്ടെങ്കില്‍ ഞാന്‍ താങ്കളോട് അഗാധമായി വിയോജിക്കുന്നു. ഇല്ലെങ്കിലും വിയോജിക്കുന്നു.” എന്ന വരികളാണ് സന്തോഷ് ഏച്ചിക്കാനത്തിന്റെ പരാമര്‍ശനത്തിനുള്ള മറുപടിയായി ബെന്യാമിന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

“സോഷ്യല്‍ മീഡിയകളിലെ എഴുത്ത് വലിയ സംഭവമായി എനിക്ക് തോന്നിയിട്ടില്ല. അതു സാഹിത്യമായി വായിക്കുന്നവരെ സമ്മതിക്കണം. അവരെന്തിനാണ് പുസ്തകമിറക്കുന്നത്? അതില്‍തന്നെ എഴുതിയാല്‍ പോരെ? ആത്മരതിയുടെ ഇടമാണ് സോഷ്യല്‍ മീഡിയ. ഗൗരവമുള്ള ചര്‍ച്ച നടക്കുമ്പോള്‍ ഏത് മണ്ടനും അതില്‍ വന്ന് അതിലഭിപ്രായം പറയാം. ആ അഭിപ്രായവും ഇതിന്റെ ഭാഗമായിട്ടു മാറുകയാണ്” എന്നായിരുന്നു സന്തോഷ് ഏച്ചിക്കാനം സോഷ്യല്‍ മീഡിയയിലെ രചനകളെക്കുറിച്ച് പറഞ്ഞിരുന്നത്. പത്ര മാധ്യമത്തിലെ കോളത്തില്‍ ഇത് പ്രസിദ്ധീകരിച്ച് വന്നതിനെത്തുടര്‍ന്ന് സോഷ്യല്‍ മീഡിയകളില്‍ പ്രതിഷേധം ശക്തമാവുകയാണ്.


Dont miss ഏഷ്യാനെറ്റിന്റേത് എസ്.എഫ്.ഐ വിരുദ്ധ പൊതുബോധ നിര്‍മിതിക്കായുള്ള അശ്ലീല പ്രവണതയില്‍ ചാമ്പ്യനാകാനുള്ള ശ്രമം: ജെയ്ക്ക് സി തോമസ് 


ഈ വിഷയത്തിലാണ് എഴുത്തുകാരന്‍ ബെന്യാമിനും വിയോജിപ്പുമായി രംഗത്തെത്തിയത്. ഏച്ചിക്കാനത്തിന്റെ പരാമര്‍ശത്തെത്തുടര്‍ന്ന് സോഷ്യല്‍ മീഡിയകള്‍ ഇല്ലായിരുന്നെങ്കില്‍ “ബിരിയാണി” പോലുള്ള കൃതികള്‍ പുറം ലോകം കാണില്ലായിരുന്നു എന്ന അഭിപ്രായവുമായി എത്തുന്നവരും കൂടുതലാണ്. വല്ലപ്പോഴും ഒരിക്കല്‍ നിങ്ങള്‍ ബിരിയാണിയിലൂടെ പറയുന്നത് സോഷ്യല്‍ മീഡിയയിലൂടെ പറയേണ്ട സമയത്ത് പറയുന്നവര്‍ ഒരുപാടാണെന്നുമുള്ള അഭിപ്രായങ്ങളും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.

We use cookies to give you the best possible experience. Learn more