ഏറ്റവും വേഗമേറിയ എസ്.യു.വി ബെന്റ്‌ലിയില്‍ നിന്ന്
Big Buy
ഏറ്റവും വേഗമേറിയ എസ്.യു.വി ബെന്റ്‌ലിയില്‍ നിന്ന്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 17th April 2016, 5:44 pm

ben inn

ബെന്റ്‌ലിയുടെ ആദ്യ സ്‌പോര്‍ട്ട്‌സ് യൂട്ടിലിറ്റി വാഹനം ബെന്റെയ്ഗ ഈ മാസം 21ന് ഇന്ത്യയിലെത്തും. കഴിഞ്ഞ വര്‍ഷം ഫ്രാങ്ക്ഫര്‍ട്ട് ഓട്ടോഷോയിലാണ് ഈ വാഹനം ആദ്യം അവതരിപ്പിച്ചത്. 3.8 കോടിയാണ് അടിസ്ഥാന മോഡലിന്റെ വില. ഏറ്റവും ഉയര്‍ന്ന മോഡലിന് 5 കോടി രൂപയും. ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയാണ് വാഹനത്തിന്റെ ആദ്യ ഉടമ.

ഏറ്റവും വേഗമേറിയതും കരുത്തേറിയതും ആഡംബരമേറിയതുമായ എസ്.യു.വിയാണിതെന്നാണ് ബെന്റ്‌ലി പറയുന്നത്. വാഹനത്തിന്റെ രൂപകല്‍പ്പനയും നിര്‍മ്മാണവുമെല്ലാം ബ്രിട്ടനിലെ ബെന്റ്‌ലി ജീവനക്കാര്‍ കൈകൊണ്ട് നിര്‍വഹിച്ചതാണ്.

ben inn1

 

 5.1 മീറ്റര്‍ നീളമുള്ള ഈ ഭീമന്റെ ഉള്‍ഭാഗത്ത് ലെതറിന്റേയും ഹാന്റ് ക്രാഫ്റ്റഡ് വുഡിന്റേയും സങ്കരമാണ് കാണാനാകുക. ഓള്‍ എല്‍.ഇ.ഡി ഹെഡ് ലാമ്പ്, ഇലക്ട്രിക് ബ്ലൈന്‍ഡ് സംവിധാനമുള്ള ടില്‍റ്റ്/സ്ലൈഡ് പനോരമിക് സണ്‍റൂഫ്, സ്പീഡ് സെന്‍സിറ്റീവ് പവര്‍ സ്റ്റിയറിങ് തുടങ്ങിയവ വാഹനത്തിന്റെ മറ്റ് പ്രത്യേകതകളാണ്.

ben inn2

 

6.0 ലിറ്റര്‍ ട്വിന്‍ ടര്‍ബോ w12 എന്‍ജിന്‍ 600 ബി.എച്ച്.പി കരുത്തും 900 എന്‍.എം ടോര്‍ക്കും പ്രധാനം ചെയ്യും. 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുള്ള വാഹനം 4.1 സെക്കന്റുകള്‍ കൊണ്ട് 100 കി.മീ വേഗത കൈവരിക്കും. മണിക്കൂറില്‍ 301 കി.മീ ആണ് പരമാവധി വേഗം.