| Sunday, 9th September 2018, 2:47 pm

അത് പുരുഷന്മാരുടെ സഭയാണ്, തിരുവസ്ത്രം അണിയിച്ച് പറഞ്ഞയച്ച പെണ്‍മക്കളെ തിരികെ വിളിക്കൂവെന്ന് ബെന്ന്യാമിന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കത്തോലിക്കാ സഭയേയും ഓര്‍ത്തഡോക്‌സ് സഭയേയും വിമര്‍ശിച്ച് എഴുത്തുകാരന്‍ ബെന്ന്യാമിന്‍. അത് പുരുഷന്മാരുടെ സഭയാണെന്നും അവര്‍ക്കുവേണ്ടി മാത്രമുള്ളതാണെന്നും പറഞ്ഞാണ് സ്ത്രീ സംരക്ഷണവുമായി ബന്ധപ്പെട്ട സഭയുടെ നിലപാടുകളെ ബെന്ന്യാമിന്‍ വിമര്‍ശിക്കുന്നത്.

തിരുവസ്ത്രമണിയിച്ച് പറഞ്ഞുവിട്ട പെണ്‍കുട്ടികളെ തിരിച്ചുവീട്ടിലേക്ക് കൊണ്ടുവരാനും മാതാപിതാക്കളോട് അദ്ദേഹം ആവശ്യപ്പെടുന്നു.

Must Read:സഞ്ജീവ് ഭട്ടിനെ അറസ്റ്റു ചെയ്ത പൊലീസുകാരോട് സഹതാപം മാത്രം; ഞങ്ങള്‍ പോരാട്ടം തുടരുകതന്നെ ചെയ്യും: നിലപാട് വ്യക്തമാക്കി ഭട്ടിന്റെ ഭാര്യ

ബെന്ന്യാമിന്റെ കുറിപ്പ്:

സ്വന്തം പെണ്മക്കളെ തുടര്‍ന്നും ജീവനോടെ കാണണം എന്നുണ്ടെങ്കില്‍ സഭാസ്‌നേഹം, ക്രിസ്തു സ്‌നേഹം എന്നൊക്കെ പറഞ്ഞ് തിരുവസ്ത്രം അണിയിച്ച് പറഞ്ഞു വിട്ട പെണ്‍കുട്ടികളെ തിരിച്ചു വിളിച്ച് വീട്ടില്‍ കൊണ്ടു നിര്‍ത്തുക. തെമ്മാടികളായ ചില (ചിലര്‍ മാത്രം) അച്ചന്മാര്‍ക്ക് കൂത്താടി രസിക്കാനും കൊന്നുതള്ളാനുമല്ല ദൈവം നിങ്ങള്‍ക്കൊരു പെണ്‍കുട്ടിയെ തന്നതെന്ന് സ്‌നേഹത്തോടെ ഓര്‍മ്മിക്കുക. സഭ അവരെ സംരക്ഷിക്കും എന്ന് ആര്‍ക്കും ഒരു വിചാരവും വേണ്ട. അത് പുരുഷന്മാരുടെ സഭയാണ്. അവര്‍ക്ക് വേണ്ടി മാത്രമുള്ളതാണ്. (കത്തോലിക്ക സഭയെക്കുറിച്ചല്ല, ഓര്‍ത്തഡോക്‌സ് സഭയെക്കൂടി ചേര്‍ത്താണ് പറയുന്നത്)

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയ്ക്ക് നീതിയാവശ്യപ്പെട്ട് കൊച്ചിയില്‍ കന്യാസ്ത്രീകള്‍ സമരം ആരംഭിച്ച സാഹചര്യത്തിലാണ് ബെന്ന്യാമിന്റെ കുറിപ്പ് വന്നിരിക്കുന്നത്്. ബിഷപ്പിനെതിരായ ആരോപണത്തില്‍ അദ്ദേഹത്തെ സംരക്ഷിക്കുന്ന നിലപാടാണ് സഭ സ്വീകരിച്ചു പോന്നത്.

We use cookies to give you the best possible experience. Learn more