തിരുവനന്തപുരം: യു.ഡി.എഫ് കണ്‍വീനര്‍ സ്ഥാനം ഒഴിയുകയാണെന്ന് ബെന്നി ബെഹ്നാന്‍ എം.പി. കണ്‍വീനര്‍ സ്ഥാനവുമായി ബന്ധപ്പെട്ട മാധ്യമവാര്‍ത്തകള്‍ വേദനിപ്പിച്ചുവെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഇന്ന് തന്നെ രാജിക്കത്ത് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യം കേന്ദ്രനേതൃത്വത്തെ അറിയിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിജയിക്കുകയാണെങ്കില്‍ ബെനനി ബെഹ്നാന്‍ കണ്‍വീനര്‍ സ്ഥാനം രാജിവെക്കണമെന്ന ധാരണ കെ.പി.സി.സിയിലുണ്ടായിരുന്നു. എന്നാല്‍ എം.പിയായതിന് ശേഷവും സ്ഥാനമൊഴിയാന്‍ ബെന്നി വിമുഖത കാണിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ഇതിനെതിരെ കെ.പി.സി.സി തന്നെ ദേശീയ നേതൃത്വത്തിന് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബെന്നിയുടെ രാജി.
അതേസമയം വാര്‍ത്തകളുടെ പുകമറയില്‍ തുടരാന്‍ താല്‍പ്പര്യമില്ലെന്നും ബെന്നി പറഞ്ഞു. കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ തീരുമാനത്തിലാണ് യു.ഡി.എഫ് കണ്‍വീനറാകുന്നത്.
കെ.പി.സി.സി പുനസംഘടനാ പാക്കേജിന്റെ അടിസ്ഥാനത്തിലാണ് കണ്‍വീനറായി ചുമതലയേല്‍ക്കുന്നത്. കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം എടുക്കുന്ന ഒരു തീരുമാനത്തിനുമെതിരെ വിലങ്ങുതടിയായി നില്‍ക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
‘ഞാന്‍ സ്ഥാനങ്ങള്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ സ്ഥാനങ്ങള്‍ ഇല്ലാതെ രാഷ്ട്രീയപ്രവര്‍ത്തനം നടത്തിയിട്ടുള്ള ആളാണ്. അതുകൊണ്ട് എനിക്ക് പാര്‍ട്ടിയിലുള്ള വ്യക്തിത്വമോ സ്വാധീനമോ നഷ്ടപ്പെട്ടുവെന്ന് ഞാന്‍ കരുതുന്നില്ല’, അദ്ദേഹം പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: UDF Convenor Benny Behanan Resign