| Tuesday, 7th November 2023, 8:57 am

ഗസയില്‍ 'തന്ത്രപരമായ ഇടവേള'; അടിയന്തര വെടിനിര്‍ത്തല്‍ അംഗീകരിക്കില്ല: നെതന്യാഹു

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: ഗസക്കെതിരായ ഇസ്രഈലിന്റെ കൂട്ടക്കുരുതി അവസാനിപ്പിക്കുന്നതിന് വിവിധ രാജ്യങ്ങള്‍ സമ്മര്‍ദം ചെലുത്തുന്നതിനിടയില് വെടിനിര്‍ത്തലിനുള്ള ആഹ്വാനങ്ങള്‍ നിരസിച്ച് ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഗസയിലേക്ക് സഹായം എത്തിക്കുന്നതിനോ ബന്ദികളെ പുറത്താക്കുന്നതിനോ ‘തന്ത്രപരമായ ഇടവേളകള്‍’ പരിഗണിക്കുമെന്നും എന്നാല്‍ വെടിനിര്‍ത്തല്‍ അവസാനിപ്പിക്കില്ലെന്നും നെതനന്യാഹു പറഞ്ഞു.

മാനുഷിക സഹായം എത്തിക്കുന്നതിനായി വെടിനിര്‍ത്തല്‍ താല്‍കാലികമായി നിര്‍ത്തിവെക്കണമെന്ന ആവശ്യം ഇസ്രഈലിന്റെ സഖ്യ കക്ഷിയായ യു.എസ് മുന്നോട്ടുവെച്ചിരുന്നു. വിഷയത്തെില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

വെടിനിര്‍ത്തല്‍ തന്റെ രാജ്യത്തിന്റെ യുദ്ധശ്രമങ്ങളെ തടസപ്പെടുത്തുമെന്നാണ് നെതന്യാഹുവിന്റെ വാദം. യു.എസ് ടെലിവിഷന് നല്‍കിയ അഭിമുഖത്തിലാണ് നെതന്യാഹു ഗസക്കെതിരായ ഇസ്രഈലിന്റെ നിലപാടില്‍ മാറ്റമില്ലെന്ന് വ്യക്തമാക്കിയത്.

‘ഇവിടെ ഒരു മണിക്കൂര്‍ അവിടെ ഒരു മണിക്കൂര്‍ എന്നിങ്ങനെ ചെറിയ ഇടവേളകള്‍ അനുവദിക്കും. നേരത്തെ ചെയ്തത് പോലെ തന്നെ. അവശ്യ സാധനങ്ങള്‍ എത്തിക്കാനും ബന്ദികളെ മോചിപ്പിക്കാനുമാണത്. എന്നാല്‍ അടിയന്തര വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാന്‍ ഉദ്ദേശമില്ല,’ നെതന്യാഹു എ.ബി.സി ന്യൂസിനോട് പറഞ്ഞു.

അതേസമയം, ഗസ കുട്ടികളുടെ ശവപ്പറമ്പാകുകയാണെന്ന് യു.എന്‍. ജനറല്‍ സെക്രട്ടറി ഗുട്ടറസ് പറഞ്ഞു. മാനുഷിക പരിഗണ മുന്‍നിര്‍ത്തി അടിയന്തര വെടിനിര്‍ത്തല്‍ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്നലെ രാത്രിയും ഗസയില്‍ ഇസ്രഈലിന്റെ ശക്തമായി ആക്രമണം തുടര്‍ന്നു. ആശുപത്രികള്‍ ലക്ഷ്യമിട്ടാണ് ആക്രമണം. ഗസ സിറ്റിയിലെ നാസര്‍ ആശുപത്രിയിലുണ്ടായ ആക്രമണത്തില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടു.

Content Highlights: Benjamin Netanyahu said Israel would consider tactical little pauses in Gaza

Latest Stories

We use cookies to give you the best possible experience. Learn more