ബേനി പ്രസാദ് മാപ്പ് പറയേണ്ടതില്ലെന്ന് സമാജ് വാദി പാര്‍ട്ടി
India
ബേനി പ്രസാദ് മാപ്പ് പറയേണ്ടതില്ലെന്ന് സമാജ് വാദി പാര്‍ട്ടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 21st March 2013, 9:00 am

ന്യൂദല്‍ഹി: സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവിനെതിരെ നടത്തിയ പരാമര്‍ശങ്ങളില്‍ കേന്ദ്രമന്ത്രി ബേനി പ്രസാദ് വര്‍മ പാര്‍ലമെന്റില്‍ മാപ്പ് പറയേണ്ടതില്ലെന്ന് സമാജ്‌വാദി പാര്‍ട്ടി.[]

സമാജ്‌വാദി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് സര്‍ക്കാരിന് ആശ്വാസകരമായ തീരുമാനം ഉണ്ടായത്. മുലായം സിങ് യാദവിനെ സഭയില്‍ അപമാനിച്ച ബേനി പ്രസാദ് വര്‍മ ലോക്‌സഭയില്‍ മാപ്പു പറയണമെന്നാണ് സമാജ്‌വാദി പാര്‍ട്ടി ആവശ്യപ്പെട്ടിരുന്നു. അല്ലാത്ത പക്ഷം യുപിഎ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുമെന്നായിരുന്നു പാര്‍ട്ടിയുടെ ഭീഷണി.

സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവിന് ഭീകരബന്ധമുണ്ടെന്ന ബേനിപ്രസാദിന്റെ പ്രസ്താവനയെത്തുടര്‍ന്ന് എസ്.പി അംഗങ്ങള്‍  ലോക്‌സഭ തടസ്സപ്പെടുത്തിയിരുന്നു.

ഇത് മൂലം പാര്‍ലമെന്റ് തടസപ്പെട്ട സാഹചര്യത്തില്‍ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ച ശേഷമാണ് ബേനിപ്രസാദ് വര്‍മ ഖേദപ്രകടനം നടത്തിയത്.
ഇതേത്തുടര്‍ന്നാണ് ബേനി പ്രസാദ് വര്‍മ മാപ്പുപറയേണ്ടതില്ലെന്ന തീരുമാനം വന്നത്.

ബാബരി മസ്ജിദ് ധ്വംസനവും ഗുജറാത്ത് വംശഹത്യയും ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ ബാബരി മസ്ജിദ് തകര്‍ത്തവരുമായി കൂട്ടുകൂടിയ ചരിത്രമാണ് മുലായമിന് ഉള്ളത്. ഗുജറാത്തില്‍ വിജയിക്കുന്നതിന് ബി.ജെ.പി യെ സഹായിച്ച പാര്‍ട്ടിയാണ് അദ്ദേഹത്തിന്റേതെന്നും ബേനിപ്രസാദ് ആരോപിച്ചു.

മുലായം സിങ്ങിനു ഭീകര ബന്ധമുണ്ടെന്നും മുലായം യുപിഎയ്ക്കു പിന്തുണ നല്‍കുന്നതു കമ്മിഷന്‍ വാങ്ങിയിട്ടാണെന്നുമുള്ള ബേനി പ്രസാദിന്റെ പരാമര്‍ശങ്ങളാണ് വിവാദമായത്.

കമ്മിഷന്‍ വാങ്ങിയെന്ന് ആരോപിച്ച് അഭിമുഖം നല്‍കിയിട്ടില്ലെന്നു ബേനി പ്രസാദ് വിശദീകരിച്ചു. എന്നാലും, ആരുടെയെങ്കിലും വികാരം വ്രണപ്പെട്ടിട്ടുണ്ടെങ്കില്‍ ഖേദമുണ്ടെന്നും അദ്ദേഹം ഇന്നലെ പറഞ്ഞു.