| Sunday, 15th November 2020, 1:02 pm

'സത്യജിത് റേയുടെ അപു'; പ്രശസ്ത ബംഗാളി നടന്‍ സൗമിത്ര ചാറ്റര്‍ജി അന്തരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: പ്രശസ്ത ബംഗാളി ചലിച്ചിത്ര നടന്‍ സൗമിത്ര ചാറ്റര്‍ജി അന്തരിച്ചു. 85 വയസ്സായിരുന്നു. കൊല്‍ക്കത്ത ബെല്‍വ്യൂ ആശുപത്രിയിലായിരുന്നു അന്ത്യം.

ഒരു മാസത്തിലേറെയായി കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. ആരോഗ്യനിലയില്‍ പുരോഗതിയില്ലെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

അദ്ദേഹം അഭിനേതാവിന് പുറമെ കവിയായും എഴുത്തുകാരനായും വ്യക്തിമുദ്ര പതിപ്പിച്ചു. പ്രശസ്ത സംവിധായകന്‍ സത്യജിത് റേയ്‌ക്കൊപ്പം 14 സിനിമകളില്‍ പ്രവര്‍ത്തിച്ചു. സത്യജിത് റേയുടെ 1959ല്‍ പുറത്തിറങ്ങിയ അപുര്‍ സന്‍സാറിലൂടെയായിരുന്നു സൗമിത്ര ചാറ്റര്‍ജി വെള്ളിത്തിരയിലെത്തുന്നത്.

ഇന്ത്യന്‍ സിനിമയുടെ ഇതിഹാസ നായകനായാണ് സൗമിത്ര ചാറ്റര്‍ജി അറിയപ്പെട്ടിരുന്നത്. 2018ല്‍ ഫ്രാന്‍സിന്റെ പരമോന്നത കലാ ബഹുമതി ലഭിച്ചിട്ടുണ്ട്. മൂന്ന് തവണ ദേശീയ അവാര്‍ഡ് നേടി. 2012ല്‍ ദാദാ സാഹേബ് ഫാല്‍ക്കേ അവാര്‍ഡിനും അര്‍ഹനായി.

ഡൂള്‍ന്യൂസിനെ  ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Bengli Veteran Soumitra Chaterjee Died

We use cookies to give you the best possible experience. Learn more