| Monday, 20th April 2020, 2:37 pm

ക്വാറന്റൈന്‍ കേന്ദ്രത്തിലേക്ക് മാറാന്‍ വിസമ്മതിച്ച് അക്രമാസക്തരായ 54 പേരെ ബെംഗളുരുവില്‍ അറസ്റ്റ് ചെയ്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: കൊവിഡ് ബാധിതനുമായി സെക്കന്ററി കോണ്‍ടാക്ടുള്ള 58 പേരെ സര്‍ക്കാര്‍ ക്വാറന്റൈന്‍ കേന്ദ്രത്തിലേക്ക് മാറ്റാനെത്തിയ ആശപ്രവര്‍ത്തകരുള്‍പ്പെടെയുള്ളവരെ അക്രമിച്ച ആളുകളെ പൊലീസ് അറസ്റ്റുചെയ്തു. ബംഗളൂരുവിലെ പാദരായണപുരയിലാണ് സംഭവം.

പത്ത് കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ഈ പ്രദേശം സീല്‍ ചെയ്തിരുന്നു.

” കൊവിഡ് ബാധിതനായ രോഗിയുമായി ഇടപഴകിയ എല്ലാ ആളുകളുടേയും പട്ടിക ആരോഗ്യവകുപ്പ് തയ്യാറാക്കിയിരുന്നു. കൊവിഡ് വ്യാപിക്കാതിരിക്കാന്‍ ഇവരെ സര്‍ക്കാര്‍ ക്വാറന്റൈന്‍ കേന്ദ്രത്തിലേക്ക് കൊണ്ടുപോവുകയാണെന്ന് വീടുകളില്‍ച്ചെന്ന് അറിയിച്ചിരുന്നു.

ആദ്യം അവരത് സമ്മതിച്ചതുമായിരുന്നു, പിന്നീട് കുറച്ച് കഴിഞ്ഞപ്പോള്‍ പ്രദേശവാസികളില്‍ ചിലര്‍ പ്രതിഷേധതവുമായി എത്തുകുകയും അക്രമാസക്തരാവുകയുമായിരുന്നു,” ബെംഗളൂരു മഹാനഗര പാലിക്കെ (ബി.ബി.എം.പി) ഉദ്യോഗസ്ഥര്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

58 സെക്കന്ററി കോണ്‍ടാക്ടുകളെയാണ് ആരോഗ്യവകുപ്പ് പട്ടികപ്പെടുത്തിയത്. അതില്‍ 17 പേരെ നേരത്തെ ക്വാറന്റൈന്‍ കേന്ദ്രത്തിലാക്കി. ബാക്കിയുള്ളവരെ ക്വാറന്റൈന്‍ കേന്ദ്രത്തിലേക്ക് കൊണ്ടുപോകാനെത്തിയപ്പോഴാണ് സംഭവം ഉണ്ടായത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

Latest Stories

We use cookies to give you the best possible experience. Learn more