ബെംഗളൂരു: വിസയോ മറ്റ് രേഖകളോ കൈവശമില്ലാതെ ബംഗ്ലാദേശില്‍ നിന്ന് വന്ന 30 കുടിയേറ്റക്കാരെ ബെംഗളൂരു പൊലീസ് പിടികൂടി. ഇന്ന് രാവിലെ ബെംഗളൂരു സിറ്റി ക്രൈം ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ നടത്തിയ മിന്നല്‍ പരിശോധനയിലാണ് അനധികൃത കുടിയേറ്റമെന്നാരോപിച്ച് പൊലീസ് കുടിയേറ്റക്കാരെ പിടികൂടിയത്.
പിടിയിലായവരെ നാടുകടത്താനുള്ള നടപടികള്‍ പൊലീസ് ആരംഭിച്ചു. ഫോറിനേഴ്‌സ് ആക്ട് പ്രകാരം ഇവര്‍ക്കെതിരെ നടപടികള്‍ എടുക്കാനുള്ള ഒരുക്കത്തിലാണ് പൊലീസ്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
നേരത്തേ അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തുന്നതിനായി കര്‍ണാടകയില്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കിയിരുന്നു. ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മൈ ആണ് അന്ന് തീരുമാനം പ്രഖ്യാപിച്ചത്.
കുടിയേറ്റക്കാരെ അറസ്റ്റു ചെയ്യാനുള്ള നിയമം ഇല്ലെന്നും എന്നാല്‍ അവരെ നാടുകടത്താന്‍ പൊലീസിനാവുമെന്നും മുതിര്‍ന്ന ബി.ജെ.പി നേതാവ് ഗണേഷ് കാര്‍ണിക്ക് പറഞ്ഞു.
സംസ്ഥാനത്ത് നടക്കുന്ന അനധികൃത കുടിയേറ്റത്തിന്റെ കണക്കുകള്‍ നല്‍കാന്‍ ബസവരാജ് ബൊമ്മൈ പൊലീസിനോടാവശ്യപ്പെട്ടു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
രാജ്യത്ത് അനധികൃത കുടിയേറ്റങ്ങള്‍ കൂടൂതലായി നടക്കുന്ന സംസ്ഥാനമാണ് കര്‍ണാടകയെന്നും അദ്ദേഹം പറഞ്ഞു. ബംഗ്ലാദേശിലെ ഭീകര സംഘടനയായ ജമാഅത്ത് ഉള്‍ മുജാഹിദ്ദീന്‍ കര്‍ണാടകയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് നേരത്തേ ദേശീയ അന്വേഷണ ഏജന്‍സി മുന്നറിയിപ്പ് നല്‍കിയിരുന്നു.
അതിന്റെ ഭാഗമായാണ് അനധികൃത കുടിയേറ്റക്കാരെ ലക്ഷ്യമിട്ട് മിന്നല്‍ പരിശോധന നടത്തിയത്.