|

സമനില വിടാതെ ബെംഗളൂരുവും ഹൈദരാബാദും

സ്പോര്‍ട്സ് ഡെസ്‌ക്

പനജി:ഐ.എസ്.എല്ലില്‍ ബെംഗളൂരു എഫ്.സി – ഹൈദരാബാദ് എഫ്.സി മത്സരം ഗോള്‍രഹിത സമനിലയില്‍.

ഹൈദരാബാദിന്റെ മികച്ച മുന്നേറ്റങ്ങള്‍ കണ്ട ആദ്യ പകുതിയില്‍ ബെംഗളൂരു താളം കണ്ടെത്താന്‍ പാടുപെട്ടു.

കരുത്തരായ ബെംഗളൂരുവിനെതിരേ മികച്ച മുന്നേറ്റങ്ങളുമായി ഹൈദരാബാദ് എഫ്.സി കളംനിറയുകയായിരുന്നു. ഫ്രീ കിക്കില്‍ നിന്നുള്ള അരിഡാനെ സന്റാനയുടെ ഗോളെന്നുറച്ച ഹെഡര്‍ ഗുര്‍പ്രീത് സിങ് അവിശ്വസനീയമായി രക്ഷപ്പെടുത്തുകയായിരുന്നു.

23-ാം മിനിറ്റില്‍ ബെംഗളൂരു താരം എറിക് പാര്‍ത്താലു മഞ്ഞക്കാര്‍ഡ് കണ്ടു.

ഇതിനിടെ രണ്ട് താരങ്ങള്‍ക്ക് പരിക്കേറ്റത് ഹൈദരാബാദിന് തിരിച്ചടിയായി.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Bengaluru FC vs Hyderabad FC ISL

Latest Stories