| Friday, 20th April 2018, 6:36 pm

ബംഗാളിനെ 4-1ന് തകര്‍ത്ത് ബെംഗളൂരു എഫ്.സി സൂപ്പര്‍കപ്പ് ജേതാക്കള്‍; ഛേത്രിക്ക് ഇരട്ടഗോള്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഭൂവനേശ്വര്‍: സൂപ്പര്‍കപ്പ് ഫൈനലില്‍ ഈസ്റ്റ് ബംഗാളിനെ ഒന്നിനെതിരെ നാലുഗോളുകള്‍ക്ക് തകര്‍ത്ത് ബെംഗളൂരു എഫ്.സി ജേതാക്കള്‍. നായകന്‍ സുനില്‍ ഛേത്രി ഇരട്ടഗോളുകള്‍ നേടി. മത്സരത്തിലാദ്യം ബംഗാളായിരുന്നു ഗോള്‍ നേടിയത്. 26ാം മിനിറ്റില്‍ ഖനീഫോ ക്രോമാനിലൂടെയായിരുന്നു ഗോള്‍.

പിന്നീട് 38ാം മിനിറ്റില്‍ രാഹുല്‍ ബെക്കയുടെ ഗോളിലൂടെ ബെംഗളൂരു മത്സരത്തില്‍ തിരികെയെത്തി. ബംഗളൂരുവിന്റെ രണ്ടാമത്തെ ഗോള്‍ പിറന്നത് പെനാല്‍റ്റിയിലൂടെയായിരുന്നു. ഈസ്റ്റ് ബംഗാള്‍ താരം ഗുര്‍വീന്ദറിന്റെ ഹാന്‍ഡ് ബോളില്‍ പെനാല്‍റ്റി ലഭിച്ചപ്പോള്‍ കിക്കെടുത്ത സുനില്‍ ഛേത്രി അത് ഗോളാക്കുകയായിരുന്നു. പിന്നീട് വിക്ടര്‍ പെരസും അവസാന മിനുട്ടില്‍ ഛേത്രിയുമാണ് ബംഗളൂരുവിന്റെ ബാക്കി ഗോളുകള്‍ നേടിയത്.

ആദ്യ പകുതിയിലെ ഇന്‍ജുറി ടൈമില്‍ സമദ് മാലിക്ക് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായതോടെ പത്തു പേരുമായാണ് ബംഗാള്‍ കളിച്ചത്. ബെംഗളൂരു താരം സുഭാശിഷിന്റെ മുഖത്ത് ഇടിച്ചതിനായിരുന്നു കാര്‍ഡ്.

Latest Stories

We use cookies to give you the best possible experience. Learn more