ഇന്ത്യൻ സൂപ്പർ ലീഗിലെ ആവേശകരമായ സെമി ഫൈനൽ പോരാട്ടത്തിൽ ബെംഗളൂരു എഫ്.സി ഫൈനലിൽ പ്രവേശിച്ചു. ഷൂട്ടൗട്ടിലായിരുന്നു ബെംഗളൂരുവിന്റെ വിജയം.
കളി വിജയിക്കാൻ രണ്ട് ഗോൾ വ്യത്യാസത്തിനെങ്കിലും വിജയിക്കേണ്ടിയിരുന്ന മുംബൈയെ ഞെട്ടിച്ച് കളി 22 മിനിട്ട് പിന്നിട്ടപ്പോൾ ജാവി ഹെർണാണ്ടസ് ബെംഗളൂരുവിനായി ആദ്യ ഗോൾ സ്വന്തമാക്കി.
പിന്നീട് കളിയുടെ 30,60 മിനിട്ടുകളിൽ ബിപിൻ സിങ്, മെഹ്ത്താബ് സിങ് എന്നിവർ നേടിയ ഗോളുകളിലാണ് മത്സരത്തിൽ മുംബൈ സിറ്റി തിരികെയെത്തിയത്.
തുടർന്ന് അധിക സമയത്തേക്ക് നീണ്ട മത്സരം സമനിലയിൽ അവസാനിക്കുകയായിരുന്നു
കളിയിൽ സമ്പൂർണ ആധിപത്യം പുലർത്തിയാണ് മുംബൈ സിറ്റി കളിച്ചത്. കളിയുടെ 66 ശതമാനം സമയവും മുംബൈയുടെ കൈവശമായിരുന്നു പന്ത് ഉണ്ടായിരുന്നത്. എന്നാൽ പന്ത് കൈവശം വെച്ച് കളിക്കുന്ന ഈ ആധിപത്യം ഗോൾ നേടുന്നതിൽ വെച്ച് പുലർത്താൻ മുംബൈക്കായില്ല.
ഏഴ് ഷോട്ട് ഓൺ ടാർഗറ്റുകൾ മാത്രമാണ് ബെംഗളൂരു പോസ്റ്റിലേക്ക് തൊടുക്കാൻ മുംബൈക്കായത്.
മാർച്ച് 13ന് നടക്കുന്ന മോഹൻ ബഗാൻ-ഹൈദരാബാദ് മത്സര വിജയികളെയാണ് ബെംഗളൂരു എഫ്.സി ഫൈനലിൽ നേരിടുന്നത്.
മാർച്ച് 18നാണ് ഇന്ത്യൻ സൂപ്പർ ലീഗ് ഫൈനൽ. ഗോവയിലെ ഫത്തോഡാ സ്റ്റേഡിയത്തിൽ വെച്ചാണ് ഫൈനൽ നടത്തപ്പെടുന്നത്.
Content Highlights: bengaluru fc qualify isl final