ഐ.എസ്.എല്ലില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ വിജയയാത്രയ്ക്ക് വിരാമമിട്ട് മുന്‍ ചാമ്പ്യന്‍മാരായ ബെംഗളൂരു എഫ്.സി. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ബെംഗളൂരുവിന്റെ വിജയം.
കളിയിലൊന്നാകെ ആധിപത്യമുറപ്പിച്ച ബെംഗളൂരുവിന്റെ മുന്നില്‍ കൊമ്പന്‍മാര്‍ക്ക് പിടിച്ചുനില്‍ക്കാനായില്ല. ആക്രമിച്ചു കളിച്ച ബെംഗളൂരുവിന്റെ കളിമികവിനു മുന്നില്‍ കേരളം കളി മറക്കുന്ന അവസ്ഥയായിരുന്നു.
51ാം മിനിറ്റില്‍ റോഷന്‍ സിംഗിന്റെ ബൂട്ടിന്‍ നിന്നും പിറന്ന ഗോളിലായിരുന്നു ബ്ലൂസ് മുന്നേറിയത്.
കേരളാ ക്യാമ്പില്‍ കൊവിഡ് പടര്‍ന്നു പിടിച്ചതിന് ശേഷം ബ്ലാസറ്റേഴ്‌സിന്റെ ആദ്യ മത്സരമായിരുന്നു ഇത്. തങ്ങള്‍ ഈ മത്സരത്തിന് മാനസികമായി തയ്യാറല്ല എന്നായിരുന്നു കോച്ച് വുകോമനൊവിച്ച് പറഞ്ഞിരുന്നത്.
നിലവില്‍ പോയിന്റ് പട്ടികയില്‍ മൂന്നാമതാണ് ബ്ലാസ്റ്റേഴ്സ്. 12 മത്സരങ്ങളില്‍ നിന്ന് 20 പോയിന്റാണ് ബ്ലാസ്റ്റേഴ്സിനുള്ളത്. 13 മത്സരങ്ങളില്‍ നിന്ന് 23 പോയിന്റുള്ള ഹൈദരാബാദാണ് ഒന്നാമത്. 12 മത്സരങ്ങളില്‍ നിന്ന് 22 പോയിന്റോടെ ജംഷഡ്പൂര്‍ രണ്ടാമതുണ്ട്. 20 പോയിന്റുമായി പട്ടികയില്‍ നാലാാം സ്ഥാനത്താണ് ബെംഗളൂരു.
തുടര്‍ച്ചയായ എട്ടാം മത്സരവും ജയിച്ചാണ് ബെംഗളൂരു തങ്ങളുടെ വിന്നിംഗ് സ്ട്രീക്ക് തുടരുന്നത്.
കളിയില്‍ ഗോളെന്നുറപ്പിച്ച അവസരം മധ്യനിരക്കാരന്‍ അഡ്രിയാന്‍ ലൂണ നഷ്ടമാക്കിയതും ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയായി. ഡയസ് ബോക്സിലേക്ക് നല്‍കിയ ഒന്നാന്തരം പാസ് പിടിച്ചെടുത്ത ലൂണയുടെ ഷോട്ട് ബെംഗളൂരു ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സിംഗ് സന്ധു രക്ഷപ്പെടുത്തി.
ഇരു ടീമും തമ്മില്‍ ആദ്യം നടന്ന മത്സരം 1-1 സമനിലയില്‍ അവസാനിച്ചിരുന്നു.
ഫെബ്രുവരി നാലിന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡുമായാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ അടുത്ത മത്സരം
Content highlight: Bengaluru FC Ends winning streak of Kerala Blasters