ആവേശകരമായ ഇന്ത്യൻ സൂപ്പർ ലീഗ് പ്ലെ ഓഫ് മത്സരത്തിൽ ബെംഗളൂരു എഫ്.സി സെമി ഫൈനലിൽ കടന്നു. കേരള ബ്ലാസ്റ്റേഴ്‌സ് മത്സരം ബഹിഷ്കരിച്ചതോടെയാണ് ബെംഗളൂരു ഇന്ത്യൻ സൂപ്പർ ലീഗ് സെമി ഫൈനലിലേക്ക് യോഗ്യത നേടിയത്.
അധിക സമയത്ത് ഗോൾ രഹിത സമനിലയിൽ പിരിഞ്ഞ മത്സരത്തിന്റെ തൊണ്ണൂറ്റിയേഴാം മിനിട്ടിലാണ് മത്സരത്തിൽ വഴിത്തിരിവുണ്ടായത്. ബെംഗളൂരുവിന് ലഭിച്ച ഫ്രീ കിക്ക് ഗോൾ കേരളാ ഗോൾ കീപ്പർ ഗിൽ തയ്യാറാകുന്നതിന് മുമ്പ് സുനിൽ ചേത്രി സ്കോർ ചെയ്തതിൽ പ്രതിഷേധിച്ചായിരുന്നു ബ്ലാസ്റ്റേഴ്‌സ് മൈതാനം വിട്ടത്. മത്സരത്തിന്റെ അധിക സമയത്തിന്റെ ആദ്യ പകുതിയിലായിരുന്നു ബെംഗളൂരുവിന്റെ വിവാദ ഗോൾ പിറന്നത്.
മത്സരത്തിൽ റഫറിയുടെ വിസിൽ മുഴങ്ങുന്നതിന് മുമ്പ് ചേത്രി എടുത്ത ഷോട്ട് ഗോൾ ആക്കി അനുവദിക്കാനാകില്ല എന്നാരോപിച്ചാണ് കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ മൈതാനം വിട്ടത്.
എന്നാൽ ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിഷേധം വക വെക്കാതെ അധികൃതർ ബെംഗളൂരുവിനെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു.
ഇതോടെ ഈ സീസണിലും ഐ.എസ്.എൽ കിരീടം എന്ന ലക്ഷ്യം ബ്ലാസ്റ്റേഴ്‌സിന് സാക്ഷാൽക്കരിക്കാൻ സാധിച്ചില്ല.
മത്സരത്തിൽ ഉടനീളം പന്ത് കൈവശം വെച്ച് കളിക്കുന്നതിലായിരുന്നു ബ്ലാസ്റ്റേഴ്‌സ് ശ്രദ്ധ ചെലുത്തിയത്. എന്നാൽ പന്ത് കൂടുതൽ സമയം കൈവശം ഇല്ലാതിരുന്നിട്ടും ബ്ലാസ്റ്റേഴ്‌സ് പോസ്റ്റിലേക്ക് മൂന്ന് തവണ ഷോട്ട് ഉതിർക്കാൻ ബെംഗളൂരു എഫ്.സിക്കായി.
കൗണ്ടർ അറ്റാക്കുകളിലൂടെ മുന്നേറിയ ബെംഗളൂരു മുന്നേറ്റ നിര ബ്ലാസ്റ്റേഴ്‌സ് പ്രതിരോധ നിരയെ പരീക്ഷിച്ചെങ്കിലും കിട്ടിയ അവസരങ്ങളിൽ മുന്നേറാൻ ബ്ലാസ്റ്റേഴ്‌സും ശ്രമിച്ചു.
ബെംഗളൂരുവുമായുള്ള ഡെർബി മത്സരത്തിൽ ഏറ്റ പരാജയം വലിയ തിരിച്ചടിയാണ് ബ്ലാസ്റ്റേഴ്‌സിന് നൽകിയത്. കേരളത്തിനെതിരെ വിജയിച്ചതോടെ തുടർച്ചയായി ഒമ്പത് ഐ.എസ്.എൽ മത്സരങ്ങൾ വിജയിക്കാൻ ബ്ലാസ്റ്റേഴ്‌സിനായി.