| Saturday, 2nd March 2024, 10:13 pm

ഇഞ്ചുറി ടൈം ശാപം തുടരുന്നു; കാലിടറി കൊമ്പന്മാർ 

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്സിന് തോല്‍വി. ബെംഗളൂരു എഫ്.സി എതിരില്ലാത്ത ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തിയത്.

ബെംഗളൂരുവിന്റെ തട്ടകമായ ശ്രീ കണ്ടീരവ സ്റ്റേഡിയത്തില്‍ നടന്ന 4-2-3-1 എന്ന ഫോര്‍മേഷനിളാണ് ബെംഗളൂരു കളത്തിലിറങ്ങിയത്. മറുഭാഗത്ത് 4-4-2 എന്ന ശൈലിയുമാണ് ബ്ലാസ്റ്റേഴ്സ് പിന്തുടര്‍ന്നത്.

മത്സരത്തിന്റെ ആദ്യ പകുതിയില്‍ ഇരു ടീമുകള്‍ക്കും ഗോളുകള്‍ നേടാന്‍ സാധിച്ചിരുന്നില്ല. മത്സരം അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ 89ാം മിനിട്ടില്‍ ഹെര്‍ണാണ്ടസാണ് ബെംഗളൂരുവിന്റെ ഗോള്‍ നേടിയത്. വലതു വിങ്ങില്‍ നിന്നും കിട്ടിയ പാസില്‍ നിന്നും കേരളത്തിന്റെ ബോക്‌സില്‍ നിന്നും താരം ഗോള്‍ നേടുകയായിരുന്നു.

ജയത്തോടെ 18 മത്സരങ്ങളില്‍ നിന്നും അഞ്ച് വിജയവും ആറ് സമനിലയും ഏഴു തോല്‍വിയുമടക്കം 21 പോയിന്റോടെ ആറാം സ്ഥാനത്താണ് ബെംഗളൂരു.

അതേസമയം മറുഭാഗത്ത് 17 മത്സരങ്ങളില്‍ നിന്നും ഒമ്പത് വിജയവും രണ്ട് സമനിലയും ആറു തോല്‍വിയും അടക്കം 29 പോയിന്റോടെ അഞ്ചാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്.

മാര്‍ച്ച് 13ന് മോഹന്‍ ബഗാനെതിരെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം. കേരളത്തിന്റെ തട്ടകമായ കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയമാണ് വേദി.

അതേസമയം മാര്‍ച്ച് 14ന് ഗോവയുടെ തട്ടകമായ പട്ടോര്‍ഡ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഗോവയാണ് ബെംഗളൂരുവിന്റെ എതിരാളികള്‍.

Content Highlight: Bengaluru FC beat Kerala blasters

We use cookies to give you the best possible experience. Learn more