| Thursday, 15th December 2016, 12:14 pm

ഓര്‍ഡര്‍ ചെയ്ത ഫോണ്‍ വാങ്ങാന്‍ പണമില്ല: കൊറിയര്‍ ബോയിയെ കൊന്ന് ഫോണ്‍ കൈക്കലാക്കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബംഗളൂരു: ഓര്‍ഡര്‍ ചെയ്ത ഫോണ്‍ വാങ്ങാന്‍ പണമില്ലാത്തതിനെ തുടര്‍ന്ന് കൊറിയര്‍ ബോയിയെ കൊന്ന് ഫോണ്‍ കൈക്കലാക്കി. ഫ്‌ളിപ്കാര്‍ട്ടിലൂടെ ഓര്‍ഡര്‍ ചെയ്ത ഫോണുമായി എത്തിയ  28 കാരനായ നഞ്ചുണ്ടസ്വാമിയെയാണ് ജിം ഇന്‍സ്ട്രക്ടറായ വരുണ്‍മാര്‍ കൊലപ്പെടുത്തിയത്.

ഓര്‍ഡര്‍ ചെയ്ത ഫോണ്‍ വാങ്ങാന്‍ വരുണ്‍ അച്ഛനോട് 12,900 രൂപ ആവശ്യപ്പെട്ടെങ്കിലും അച്ഛന്‍ പണം കൊടുത്തില്ല. പണം നല്‍കില്ലെന്നും ജോലി ചെയ്ത് ശമ്പളം ലഭിക്കുമ്പോള്‍ ആ പണത്തിന് ഫോണ്‍ വാങ്ങാനുമായിരുന്നു വരുണിനോട് പറഞ്ഞത്.

തുടര്‍ന്നാണ് ഡിസംബര്‍ 9ാം തിയതി കൊറിയറുമായി നഞ്ചുണ്ടസ്വാമി എത്തുന്നത്. വരുണിനെ ഫോണ്‍ ചെയ്ത നെഞ്ചുണ്ടസ്വാമിയോട് അലഹബാദ് ബാങ്കിന്റെ പാര്‍ക്കിങ് ലോട്ടില്‍ കാത്തുനില്‍ക്കാന്‍ വരുണ്‍ പറഞ്ഞു.

തുടര്‍ന്ന് അവിടെയെത്തിയ നെഞ്ചുണ്ടയെ  വരുണ്‍ തലയ്ക്ക് ആയുധംകൊണ്ട് തലയ്ക്ക് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് കത്തികൊണ്ട് കുത്തുകയും ചെയ്തു. തുടര്‍ന്ന് ഇയാള്‍ ഫോണ്‍ കൈക്കലാക്കുകയും മൃതദേഹം സമീപത്ത് പണി നടന്നകൊണ്ടിരിക്കുന്ന കെട്ടിടത്തിലെ സിമന്റ് മിക്‌സ്ചറില്‍ ഇടുകയുമായിരുന്നു. നെഞ്ചുണ്ടസ്വാമിയുടെ കൈവശമുണ്ടായിരുന്നു പുതിയ രണ്ട് ഫോണുകളും 10000 രൂപയും വരുണ്‍ കൈക്കലാക്കുകയും ചെയ്തിരുന്നു.


തുടര്‍ന്ന് നെഞ്ചുണ്ടസ്വാമിയെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന പോലീസ് നടത്തിയ അന്വേഷണത്തിലാണ് പോലീസ് വരുണിലേക്ക് എത്തുന്നത്. നെഞ്ചുണ്ടസ്വാമി അവസാനം ചെയ്ത കോള്‍ വരുണിനെ ആണെന്ന് മനസിലാകുകയും തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ വരുണ്‍ കുറ്റസമ്മതം നടത്തുകയുമായിരുന്നു.  ഇയാള്‍ ഒരാഴ്ച മുന്‍പാണ് മുതലപാലയില്‍ ജിം ഇന്‍സ്ട്രക്ടറായി എത്തിയത്.

We use cookies to give you the best possible experience. Learn more