| Monday, 15th May 2017, 8:01 am

'എന്റെ നന്മയ്ക്ക് വിലയിടാനാവില്ല'; കളഞ്ഞു കിട്ടിയ 40പവന്‍ സ്വര്‍ണ്ണവും ഒരു ലക്ഷം രൂപയും ഉടമസ്ഥനെ ഏല്‍പ്പിച്ച് ബംഗാളി യുവാവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചിത്രം കടപ്പാട്: ബിഗ് ന്യൂസ് ലൈവ്‌

മലപ്പുറം: ജോലിചെയ്ത് പണം സമ്പാദിക്കാനായാണ് മുനീറുല്‍ ഇസ്ലാം ബംഗാളില്‍ നിന്ന് കേരളത്തിലെത്തിയത്. വര്‍ഷങ്ങള്‍ ജോലി ചെയ്താല്‍ മാത്രം കിട്ടാവുന്നത്ര തുക ഒരുമിച്ച് കിട്ടിയപ്പോള്‍ അതും കൊണ്ട് നാട്ടില്‍പോയി സുഖമായി ജീവിക്കാനല്ല ഈ യുവാവിന് തോന്നിയത്. അത് ഉടമസ്ഥനെ തിരിച്ചേല്‍പ്പിക്കാനുള്ള കഷ്ടപ്പാടിലായിരുന്നു ഇദ്ദേഹവും കൂടെയുള്ളവരും.


Also read നരേന്ദ്രമോദിയുടെ വേദികളിലെ സ്ഥിരം സാന്നിദ്ധ്യമായ മുസ്‌ലിം വനിതയുടെ തട്ടമിടാത്ത ചിത്രങ്ങള്‍ പുറത്ത്; ചോദ്യശരങ്ങളുമായി സമൂഹമാധ്യമങ്ങള്‍ 


പൊന്നാനിയില്‍ നിര്‍മ്മാണത്തൊഴിലാളിയായി എത്തിയ ഈ കൊല്‍ക്കത്തന്‍ സ്വദേശി അന്യസംസ്ഥാന തൊഴിലാളികളെ ക്രിമിനലുകളും ഭയപ്പെടേണ്ടവരുമായ് മാത്രം കാണുന്ന മലയാളിയുടെ ചിന്താരീതിയെയാണ് മാറ്റിയിരിക്കുന്നത്. ഒന്നോ രണ്ടോ പേര്‍ ചെയ്യുന്ന ക്രൂരതയ്ക്ക് കുടുംബം പോറ്റാനായെത്തിയ എല്ലാവരെയും അങ്ങിനെ കാണരുതെന്ന് പറയാതെ പറയുകയാണ് ഇദ്ദേഹം.

പൊന്നാനിക്കടുത്ത് മാറഞ്ചേരി ആളം ദ്വീപിലെ ഒരു വീട് പണിക്കെത്തിയ മുനീറുല്‍ ഇസ്ലാമിന് കഴിഞ്ഞ ദിവസം ആളം പാലത്തിനടുത്ത് നിന്നാണ് ഒരു ബാഗ് കിട്ടിയത്. തുറന്ന് നോക്കിയപ്പോള്‍ കെട്ടുതാലിയും മാലയും വളയും മറ്റു ആഭരണങ്ങളുമുള്‍പ്പെടെ 40 പവന്‍ സ്വര്‍ണ്ണവും ഒരു ലക്ഷം രൂപയും. പിന്നെ വിവിധ ബാങ്കുകളുടെ എ.ടി.എം കാര്‍ഡുകളും.

പണവും ആഭരണങ്ങളുമടങ്ങിയ ബാഗ് ലഭിച്ച മുനീറുല്‍ ഇസ്ലാം ഉടന്‍ തന്നെ തന്റെ തൊഴിലുടമയായ കാഞ്ഞിരമുക്ക് സ്വദേശിയായ രാജനെ സാധനങ്ങളെല്ലാം ഏല്‍പ്പിക്കുകയായിരുന്നു. പിന്നീട് ഉടമയെക്കുറിച്ചുള്ള അന്വേഷണമായി. ഒടുവില്‍ ആളം ദ്വീപില്‍ തന്നെയുള്ള ഉടമയെ കണ്ടെത്തുകയായിരുന്നു. ഷഹല എന്ന പേരുള്ള യുവതിയുടെയായിരുന്നു നഷ്ടപ്പെട്ട ബാഗ്.


Dont miss വീരമൃത്യു വരിച്ച സൈനികന്റെ വീട്ടില്‍ യുപി മുഖ്യമന്ത്രിക്കായ് ഒരുക്കിയത് എസി ഉള്‍പ്പെടെയുള്ള ആഡംബരങ്ങള്‍; മന്ത്രി പോയതിന് പിന്നാലെ എല്ലാം അഴിച്ച് കൊണ്ടുപോയെന്ന് കുടുംബം


നഷ്ടപ്പെട്ട സ്വര്‍ണ്ണത്തിന്റെയും പണത്തിന്റെയും ആഘാതത്തിലായിരുന്നു ആ കുടുംബത്തിന് നഷ്ടപ്പെട്ടതല്ലാം സുരക്ഷിതമായി കിട്ടിയെന്ന വാര്‍ത്ത വിവരിക്കാനാവാത്ത സന്തോഷമാണ് നല്‍കിയത്. മുനീറുലിന്റെ സാന്നിധ്യത്തില്‍ തന്നെ നഷ്ടപ്പെട്ടതെല്ലാം ഉടമക്ക് തിരികെ നല്‍കുകയും ചെയ്തു.

നഷ്ടപ്പെട്ടെന്ന് കരുതിയ സ്വത്ത തിരികെയേല്‍പ്പിച്ച വ്യക്തിക്ക് സ്‌ന്തോഷത്തിനായ് കുറച്ചു പണം നല്‍കിയപ്പോള്‍ “എന്റെ നന്മക്ക് വിലയിടാനാവില്ലെന്ന”് പറഞ്ഞാണ് മുനീറുല്‍ അത് നിരസിച്ചത്. കഴിഞ്ഞ 6 വര്‍ഷമായി മുനീറുല്‍ ഇസ്ലാം തന്റെ രണ്ട് സഹോദരനുമൊത്ത് ബിയ്യത്തുണ്ട്. രണ്ട് കുട്ടികളും ഭാര്യയുമുടങ്ങുന്നതാണ് ഇദ്ദേഹത്തിന്റെ കുടുംബം.

Latest Stories

We use cookies to give you the best possible experience. Learn more