| Sunday, 27th October 2024, 3:57 pm

അതിർത്തി കടന്നുള്ള നുഴഞ്ഞുകയറ്റം അവസാനിപ്പിച്ചാലേ ബംഗാളിൽ സമാധാനം ഉണ്ടാകൂ: വിവാദ പരാമർശവുമായി അമിത് ഷാ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊൽക്കത്ത: ബംഗ്ലാദേശിൽ നിന്ന് അതിർത്തി കടന്നുള്ള നുഴഞ്ഞുകയറ്റം അവസാനിപ്പിച്ചാൽ മാത്രമേ പശ്ചിമ ബംഗാളിൽ സമാധാനം സ്ഥാപിക്കാനാകൂവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.

ബംഗാളിലെ ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിലെ പെട്രാപോൾ ലാൻഡ് പോർട്ടിൽ പുതിയ പാസഞ്ചർ ടെർമിനൽ കെട്ടിടത്തിൻ്റെയും കാർഗോ ഗേറ്റിൻ്റെയും ഉദ്ഘാടനത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കവെയാണ് അമിത് ഷായുടെ ഈ വിവാദ പരാമർശം.

2026ൽ പശ്ചിമ ബംഗാളിൽ ബി.ജെ.പി അധികാരത്തിലെത്തിയാൽ അയൽ രാജ്യത്തു നിന്നുള്ള അനധികൃത കുടിയേറ്റം തടയുമെന്നും അദ്ദേഹം അവകാശപ്പെട്ടു. ഒപ്പം അദ്ദേഹം അഴിമതിയുടെ വിഷയത്തിൽ തൃണമൂൽ സർക്കാരിനെ വിമർശിക്കുകയും 2026 ൽ രാഷ്ട്രീയ മാറ്റം കൊണ്ടുവരാൻ സംസ്ഥാനത്തെ ജനങ്ങളോട് ആവശ്യപ്പെടുകയും ചെയ്തു.

‘ബംഗ്ലാദേശിൽ നിന്നുള്ള നുഴഞ്ഞുകയറ്റം വളരെയധികമാണ്. ഇത് രാജ്യത്തിൻ്റെ സമാധാനത്തെ ബാധിക്കുന്നു. 2026-ൽ മാറ്റം കൊണ്ടുവരാൻ ഞാൻ ബംഗാളിലെ ജനങ്ങളോട് അഭ്യർത്ഥിക്കുന്നു, ഞങ്ങൾ നുഴഞ്ഞുകയറ്റം അവസാനിപ്പിക്കും, രാജ്യത്ത് സമാധാനം കൊണ്ടുവരും,’ അദ്ദേഹം പറഞ്ഞു.

‘നുഴഞ്ഞുകയറ്റം നിലച്ചാൽ മാത്രമേ ബംഗാളിൽ സമാധാനമുണ്ടാകൂ. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധവും മെച്ചപ്പെടുത്തുന്നതിൽ കര തുറമുഖങ്ങൾ പ്രധാന പങ്കുവഹിക്കുന്നു. ബി.ജെ.പി സർക്കാർ വന്നാൽ ഞങ്ങൾ ഇരു രാജ്യങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കും ,’ അദ്ദേഹം കൂട്ടിച്ചേർത്തു.

Content Highlight: Bengal will be peaceful only when cross-border infiltration stops: Amit Shah

We use cookies to give you the best possible experience. Learn more