കൊല്‍ക്കത്ത: ബംഗാളില്‍ ബി.ജെ.പി ഓഫീസിന് മുന്നില്‍ തൃണമൂല്‍ പ്രവര്‍ത്തകരുടെ വിജയാഘോഷം. നിരവധി തൃണമൂല്‍ പ്രവര്‍ത്തകരാണ് ബി.ജെ.പി ഓഫീസിന് മുന്നില്‍ എത്തിയിരിക്കുന്നത്. ഭാഗികമായി ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ മറികടന്നാണ് പ്രവര്‍ത്തകര്‍ ആഹ്ളാദ പ്രകടനം നടത്തിയത്.
നിലവില്‍ തൃണമൂല്‍ 206 സീറ്റുകളില്‍ മുന്നിലാണ്. ബി.ജെ.പി 43 സീറ്റുകളിലാണ് മുന്നില്‍ നില്‍ക്കുന്നത്.
ഇടത് ഒരു സീറ്റില്‍ മാത്രമാണ് മുന്നില്‍. മറ്റുള്ള പാര്‍ട്ടികള്‍ രണ്ട് സീറ്റിലും മുന്നിട്ട് നില്‍ക്കുന്നു.
ബംഗാളില്‍ അധികാരം പിടിച്ചെടുക്കുമെന്നായിരുന്നു ബി.ജെ.പിയുടെ അവകാശവാദം. കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷാ നേരിട്ടായിരുന്നു ബംഗാളില്‍ പ്രചരണം നയിച്ചത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: Bengal Updation, Assembly Election