കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ഭരണപ്രതിസന്ധി തുടരുന്നതിനിടെ പ്രതിഷേധം തെരുവിലേക്കും പടരുന്നു. കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കോലം കത്തിച്ചു.
മെട്രോ ചാനലില്‍ മമതാ ബാനര്‍ജി ധര്‍ണ്ണ പ്രഖ്യാപിച്ചതിന് പിന്നാലെ സംസ്ഥാനത്തുടനീളം തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും പ്രതിഷേധവുമായി രംഗത്തെത്തി.
West Bengal: TMC workers stage a protest in Asansol over the ongoing CBI issue. pic.twitter.com/qHjVuzZcyW
— ANI (@ANI) February 3, 2019
ഇന്നലെ രാത്രിയോടൊയാണ് ബംഗാളില്‍ അസാധാരണമായ സംഭവങ്ങള്‍ അരങ്ങേറിയത്. കൊല്‍ക്കത്ത പൊലീസ് കമ്മീഷണര്‍ രാജീവ് കുമാറിനെ ചോദ്യം ചെയ്യാനെത്തിയ സി.ബി.ഐ സംഘത്തെ ബംഗാള്‍ പൊലീസ് പിടിച്ചുകൊണ്ടുപോവുകയായിരുന്നു.
നഗരത്തിലെ പാര്‍ക്ക് സ്ട്രീറ്റിലുള്ള കമ്മീഷണറുടെ വസതിയിലെത്തിയ സി.ബി.ഐ ഉദ്യോഗസ്ഥരെ സ്ഥലത്തുണ്ടായിരുന്ന രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ ആദ്യം തടഞ്ഞുവെക്കുകയും പിന്നീട് മുതിര്‍ന്ന ഉദ്യോഗസ്ഥരെത്തി അറസ്റ്റ് ചെയ്യുകയും ചെയ്തു.
West Bengal: Visuals of TMC workers burning an effigy of Prime Minister Narendra Modi in Asansol over the ongoing CBI issue. pic.twitter.com/DiYkBzaK2g
— ANI (@ANI) February 3, 2019
2013ലെ ബംഗാളിലെ റോസ്വാലി, ശാരദ ചിട്ടി തട്ടിപ്പുകള്‍ അന്വേഷിച്ചിരുന്നത് രാജീവ് കുമാറായിരുന്നു.1986 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനായ രാജീവ് കുമാറിന് ചിട്ടി തട്ടിപ്പിലെ ചില നിര്‍ണായക രേഖ കാണാതായതുമായി ബന്ധമുണ്ടെന്നാണ് സി.ബി.ഐയുടെ ആരോപണം.
ALSO READ: ബംഗാള്‍ പ്രതിസന്ധി; ഗവര്‍ണര്‍ ഇടപെടുന്നു
ചോദ്യം ചെയ്യലിന് ഹാജരാവാന്‍ ആവശ്യപ്പെട്ട് രാജീവ് കുമാറിന് നിരവധി തവണ നോട്ടീസ് കൈമാറിയെങ്കിലും രണ്ടു വര്‍ഷമായി ഒഴിഞ്ഞു മാറുകയാണെന്നാണ് സി.ബി.ഐ ആരോപണം.
ചിത്രം കടപ്പാട്- എ.എന്‍.ഐ
WATCH THIS VIDEO: