national news
വര്‍ഗീയ ശക്തി അധികാരത്തിലേറേണ്ട; ബി.ജെ.പിയെ തടയാന്‍ തൃണമൂലിന് പിന്തുണ നല്‍കാന്‍ ഷിബു സോറന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Mar 12, 01:48 pm
Friday, 12th March 2021, 7:18 pm

കൊല്‍ക്കത്ത: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഷിബു സോറന്റെ ജെ.എം.എം തൃണമൂല്‍ കോണ്‍ഗ്രസിന് പിന്തുണ നല്‍കുമെന്ന് പ്രഖ്യാപിച്ചു.

പശ്ചിമബംഗാളില്‍ വര്‍ഗീയ ശക്തികളെ അധികാരത്തിലെത്താന്‍ അനുവദിക്കാതിരിക്കാനാണ് തൃണമൂല്‍ കോണ്‍ഗ്രസിന് പിന്തുണ നല്‍കുന്നതെന്ന് ജെ.എം.എം അറിയിച്ചു.

പശ്ചിമ ബംഗാളില്‍ ടി.എം.സിയെ പിന്തുണയ്ക്കാന്‍ പാര്‍ട്ടി മേധാവി ഷിബു സോറന്‍ സമ്മതം നല്‍കിയതായും അതിനാല്‍ സംസ്ഥാനത്തെ ഒരു നിയമസഭാ സീറ്റിലും ജെ.എം.എം മത്സരിക്കില്ലെന്നും ജെ.എം.എം വര്‍ക്കിംഗ് പ്രസിഡന്റും ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയുമായ ഹേമന്ത് സോറന്‍ അറിയിച്ചു.

2016 ലെ പശ്ചിമബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ 23 സീറ്റുകളില്‍ ജെ.എം.എം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരുന്നു.

അതേസമയം ശിവസേനയും ബംഗാളില്‍ തൃണമൂൂല്‍ കോണ്‍ഗ്രസിന് തങ്ങളുടെ പിന്തുണ വ്യക്തമാക്കിയിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Content Highlights: Bengal polls: JMM backs Mamata’s TMC, says won’t enter the fray