| Wednesday, 10th March 2021, 7:27 pm

മമതയെ സി.പി.ഐ.എം തന്നെ നേരിടും; നന്ദിഗ്രാമില്‍ മീനാക്ഷി മുഖര്‍ജി സ്ഥാനാര്‍ത്ഥി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാമില്‍ മമതാ ബാനര്‍ജിയ്‌ക്കെതിരെ സി.പി.ഐ.എമ്മിലെ മീനാക്ഷി മുഖര്‍ജി മത്സരിക്കും. ഡി.വൈ.എഫ്.ഐ ബംഗാള്‍ സംസ്ഥാന അധ്യക്ഷയാണ് മീനാക്ഷി.

ഇടതുമുന്നണി ചെയര്‍മാന്‍ ബിമന്‍ ബസുവാണ് മീനാക്ഷിയുടെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്. നേരത്തെ സഖ്യകക്ഷിയായ ഐ.എസ്.എഫിന് സീറ്റ് വിട്ടുനല്‍കാന്‍ ധാരണയായിരുന്നു.

എന്നാല്‍ മമത നന്ദിഗ്രാമില്‍ മത്സരിക്കാന്‍ തീരുമാനിച്ചതോടെ മണ്ഡലം സി.പി.ഐ.എം ഏറ്റെടുക്കുകയായിരുന്നു. ഇതിന് മുന്‍പെല്ലാം കൊല്‍ക്കത്തയിലെ ഭാബനിപൂരിലെ സീറ്റില്‍ നിന്നായിരുന്നു മമത മത്സരിച്ചിരുന്നത്.

1952 മുതല്‍ സി.പി.ഐ ആയിരുന്നു മണ്ഡലത്തില്‍ മത്സരിച്ചിരുന്നത്.

2009 ലെ ഉപതെരഞ്ഞെടുപ്പില്‍ തൃണമൂല്‍ മണ്ഡലം പിടിച്ചെടുക്കുകയായിരുന്നു. 2011 ല്‍ ഫിരിസ് ബിബിയിലൂടേയും 2016 ല്‍ സുവേന്തു അധികാരിയിലൂടേയും തൃണമൂല്‍ മണ്ഡലം നിലനിര്‍ത്തി.

അതേസമയം തൃണമൂല്‍ വിട്ട സുവേന്തുവാണ് നന്ദിഗ്രാമിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Bengal polls: CPI(M) declares Meenakshi Mukherjee as its candidate from Nandigram

We use cookies to give you the best possible experience. Learn more