| Wednesday, 17th March 2021, 8:52 am

ബി.ജെ.പി പ്രവര്‍ത്തകരെ കൊണ്ട് നട്ടംതിരിഞ്ഞ് അമിത് ഷാ; നേതാക്കളെ ദല്‍ഹിയിലേക്ക് വിളിപ്പിച്ചു; കൊല്‍ക്കത്തയിലെ പ്രതിഷേധത്തില്‍ അതൃപ്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: ബംഗാളില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിപ്പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ പാര്‍ട്ടിക്കകത്ത് ഉയര്‍ന്നുവന്ന പ്രതിഷേധം തണുപ്പിക്കാന്‍ ശ്രമങ്ങളുമായി കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ.

തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ബംഗാളില്‍ നില്‍ക്കുന്ന സംസ്ഥാന ബി.ജെ.പി നേതാക്കളെയും ദേശീയ നേതാക്കളെയും അടിയന്തരമായി അമിത് ഷാ ദല്‍ഹിയിലേക്ക് വിളിപ്പിച്ചു.

പാര്‍ട്ടി പ്രവര്‍ത്തകപരുടെപ്രതിഷേധത്തിന്റെ പശ്ചാത്തലത്തിലാണ് അമിത് ഷാ യോഗം വിളിച്ചതെന്ന് മുതിര്‍ന്ന ബി.ജെ.പി നേതാവ് പറഞ്ഞു. കുറഞ്ഞത് അഞ്ച് നിയമസഭാ മണ്ഡലങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ കൊല്‍ക്കത്തയിലെ ബി.ജെ.പി ഓഫീസിന് മുന്നില്‍ പ്രകടനങ്ങള്‍ നടത്തിയിരുന്നെന്നും പാര്‍ട്ടിയുടെ സംസ്ഥാന പ്രവര്‍ത്തകര്‍ നല്‍കിയ വിശദീകരണങ്ങളില്‍ അമിത് ഷാ സന്തുഷ്ടനല്ലെന്നും ബി.ജെ.പി നേതാവ് പറഞ്ഞു.

സ്ഥാനാര്‍ത്ഥിപട്ടികയില്‍ പ്രതിഷേധിച്ച് ബി.ജെ.പി പ്രവര്‍ത്തകര്‍ കഴിഞ്ഞദിവസം കൊല്‍ക്കത്തയിലെ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് ഓഫീസിന് മുന്നില്‍ പ്രതിഷേധ റാലി നടത്തിയിരുന്നു

മുന്‍ തൃണമൂല്‍ നേതാക്കളെ ബി.ജെ.പി സ്ഥാനാര്‍ത്ഥികളാക്കിയതില്‍ പ്രതിഷേധിച്ചാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ രംഗത്തെത്തിയത്.

കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ അപ്രതീക്ഷിതമായി കൊല്‍ക്കത്തയില്‍ എത്തിയ ദിവസം തന്നെയാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തിയതും.

ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് ഓഫീസിന് പുറത്തുനിന്നുള്ള നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. നൂറുകണക്കിന് ആളുകളാണ് ഇരച്ചെത്തിയത്. സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ ഒരു വലിയ പൊലീസ് സംഘത്തെ നിയോഗിച്ചു. ജില്ലകളിലെ നിരവധി ബി.ജെ.പി ഓഫീസുകള്‍ കൊള്ളയടിച്ചതായും റിപ്പോര്‍ട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Bengal polls: Amit Shah summons emergency meet following protests over tickets to TMC turncoats

We use cookies to give you the best possible experience. Learn more