കൊല്‍ക്കത്ത: ബംഗാളില്‍ ബി.ജെ.പി യെ തടയുന്നത് തൃണമൂല്‍കോണ്‍ഗ്രസ് അല്ലെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി സൂര്യകാന്ത മിശ്ര.
ഇടതുമുന്നണി നേതൃത്വം നല്‍കുന്ന സംയുക്ത മോര്‍ച്ച മാത്രമാണ് ബി.ജെ.പി തടയുന്നതെന്നും സൂര്യകാന്ത മിശ്ര അവകാശപ്പെട്ടു.

തെരഞ്ഞെടുപ്പിന് മുന്‍പ് തൃണമൂല്‍ കൂട്ടത്തോടെ ബി.ജെ.പിയിലേക്ക് പോയെന്നും തെരഞ്ഞെടുപ്പ് കഴിഞ്ഞാലും ഇത് തുടരുമെന്നും മിശ്ര പറഞ്ഞു.
തൃണമൂലിന് ഭൂരിപക്ഷം കിട്ടിയാലും എം.എല്‍.എമാര്‍ ബി.ജെ.പിയിലേക്ക് കാലുമാറുമെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി തന്നെ വ്യക്തമാക്കിയതാണ്. സംസ്ഥാനത്ത് വര്‍ഗീയ വിപത്ത് ഒഴിവാക്കി മതേതര ജനാധിപത്യം സംരക്ഷിക്കാന്‍ സംയുക്ത മോര്‍ച്ചയ്‌ക്കേ കഴിയൂ, മിശ്ര ഇടതുമുന്നണി റാലിയില്‍ അവകാശപ്പെട്ടു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: Bengal politics, CPIM against Trinamool