കൊവിഡ് 19; പശ്ചിമ ബംഗാളില്‍ ആരോഗ്യ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ മരിച്ചു
COVID-19
കൊവിഡ് 19; പശ്ചിമ ബംഗാളില്‍ ആരോഗ്യ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ മരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 26th April 2020, 3:18 pm

കൊല്‍ക്കത്ത: കൊവിഡ് 19 രോഗം ബാധിച്ച് പശ്ചിമ ബംഗാളില്‍ ആരോഗ്യ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ മരിച്ചു. ഡോ. ബിപ്ലവ് കാന്തി ദാസ് ഗുപ്തയാണ് മരിച്ചത്.

കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയില്‍ ശനിയാഴ്ച്ച രാത്രിയായിരുന്നു അന്ത്യം. ഇദ്ദേഹത്തിന്റെ ഭാര്യയ്ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

611 പേര്‍ക്കാണ് ബംഗാളില്‍ ഇതിനോടകം കൊവിഡ് 19 സ്ഥിരീകരിച്ചിട്ടുള്ളത്. 18 പേര്‍ മരിച്ചു. 105 പേരാണ് രോഗമുക്തിനേടിയത്.

സംസ്ഥാനത്ത് കൊവിഡ് 19 ബാധിച്ച് മരിക്കുന്ന ആദ്യ ആരോഗ്യപ്രവര്‍ത്തകനാണ് ദാസ്ഗുപ്തയെന്ന് ഡോക്ടര്‍മാരുടെ ഫോറം അറിയിച്ചു. എന്നാല്‍ ആവശ്യത്തിന് ആരോഗ്യപ്രവര്‍ത്തകര്‍ ഇല്ലാത്തത് സംസ്ഥാനത്തെ പ്രതിരോധ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുന്നുണ്ടെന്നും ഫോറം ചൂണ്ടിക്കാട്ടി.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

WATCH THIS VIDEO: