കൊല്‍ക്കത്ത: ത്രിപുരയ്ക്ക് പിന്നാലെ ബംഗാളിലും ബി.ജെ.പി അക്രമം. കൊല്‍ക്കത്ത ജാദവ്പൂര്‍ എട്ട് ബി ബസ് സ്റ്റാന്‍ഡിനു സമീപമുള്ള ലെനിന്‍ പ്രതിമയ്ക്കു നേരെയാണ് ആക്രമണമുണ്ടായത്.
പ്രതിമ തകര്‍ക്കാന്‍ ശ്രമിച്ച രണ്ട് ആര്‍.എസ്.എസ്- ബി.ജെ.പി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയതു. ആക്രമണത്തിനു ശ്രമിച്ച ഇവരെ സി.പി.ഐ.എം പ്രവര്‍ത്തകര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നുവെന്ന് സി.പി.ഐ.എം നേതാവ് സാദ് രൂപ് ഘോഷ് പറഞ്ഞു.
സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് കൂടുതല്‍ പൊലീസിനെ നിയോഗിച്ചു.
Related News: ചെന്നൈയില്‍ അംബേദ്ക്കര്‍ പ്രതിമ പെയിന്റൊഴിച്ച് നശിപ്പിച്ചു
നേരത്തെ ത്രിപുരയിലെ തെരഞ്ഞെടുപ്പ് വിജയത്തിനുപിന്നാലെ സംസ്ഥാനത്ത് ബി.ജെ.പി വ്യാപകമായ ആക്രമണം നടത്തിയിരുന്നു. ത്രിപുരയില്‍ രണ്ട് ലെനിന്‍ പ്രതിമകള്‍ തകര്‍ത്തിരുന്നു.
ബി.ജെ.പി നേതാവിന്റെ ആഹ്വാനപ്രകാരം തമിഴ്‌നാട്ടില്‍ പെരിയാറിന്റെ പ്രതിമയും തകര്‍ത്തിരുന്നു. ഇന്നലെ തളിപ്പറമ്പില്‍ ഗാന്ധി പ്രതിമയ്ക്ക് നേരെയും ആക്രമണമുണ്ടായിരുന്നു.
ഈ സംഭവത്തില്‍ ബി.ജെ.പി പ്രവര്‍ത്തകനായ പരിയാരം ഇരിങ്ങല്‍ വയത്തൂര്‍ പള്ളിക്കുന്നില്‍ പി ദിനേശന്‍ പൊലീസ് പിടിയിലായിരുന്നു. സിപോയില്‍മേഖലയിലെ ബി.ജെ.പിയുടെ സജീവപ്രവര്‍ത്തകനാണ് പ്രതിയെന്നാണ് പൊലീസ് പറഞ്ഞത്.
(ചിത്രം- ത്രിപുരയിലെ ലെനിന്‍ പ്രതിമ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കുന്നു)