അഭയാര്‍ത്ഥികള്‍ക്ക് ഭൂമി പതിച്ചുനല്‍കും; ചരിത്ര പ്രഖ്യാപനവുമായി മമതാ ബാനര്‍ജി; കേന്ദ്ര സര്‍ക്കാരിന് തിരിച്ചടി
national news
അഭയാര്‍ത്ഥികള്‍ക്ക് ഭൂമി പതിച്ചുനല്‍കും; ചരിത്ര പ്രഖ്യാപനവുമായി മമതാ ബാനര്‍ജി; കേന്ദ്ര സര്‍ക്കാരിന് തിരിച്ചടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 25th November 2019, 8:13 pm

കൊല്‍ക്കത്ത: എല്ലാ അഭയാര്‍ഥികള്‍ക്കും ഭൂമി പതിച്ചുനല്‍കുമെന്ന ചരിത്ര പ്രഖ്യാപനവുമായി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. അഭയാര്‍ത്ഥികള്‍ക്ക് മൂന്ന് ഏക്കര്‍ ഭൂമി നല്‍കുമെന്നും കേന്ദ്രസര്‍ക്കാരിന്റെയും സ്വകാര്യ ഉടമസ്ഥതയിലുമുളള സ്ഥലങ്ങളിലെ കോളനികള്‍ തൃണമൂല്‍ സര്‍ക്കാര്‍ നിയമവിധേയമാക്കുമെന്നും മമത പ്രഖ്യാപിച്ചു.

ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കാനുളള കേന്ദ്രസര്‍ക്കാര്‍ നീക്കത്തെ വെല്ലുവിളിച്ചാണ് മമതാ ബനര്‍ജിയുടെ പ്രഖ്യാപനം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

സര്‍ക്കാര്‍ ഭൂമിയിലുള്ള 94 കോളനികള്‍ നിയമവിധേയമാക്കിയിരുന്നെന്ന് മമത കാബിനറ്റ് യോഗത്തിന് പിന്നാലെ വിശദീകരിച്ചിരുന്നു. ‘എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഭൂമിയിലും സ്വകാര്യ ഉടമസ്ഥതയിലുള്ള ഭൂമിയിലും നിരവധി അനധികൃത കുടിയേറ്റക്കാരുടെ കോളനികളുണ്ട്. അവരുടെ അവകാശങ്ങള്‍ നിഷേധിക്കുന്നത് അനുവദിക്കാനാകില്ല. ഇവര്‍ക്ക് ഉടമാസ്ഥാവകാശം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ഏറെക്കാലമായി ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ കേന്ദ്രം ഒഴിപ്പിക്കല്‍ നോട്ടിസ് നല്‍കുകയാണ് ചെയ്തത്’, മമത പറഞ്ഞു.

ബംഗ്ലാദേശില്‍നിന്നുള്ള അനധികൃത കുടിയേറ്റക്കാര്‍ക്ക് തൃണമൂല്‍ കോണ്‍ഗ്രസ് സംരക്ഷണം നല്‍കുന്നത് അവര്‍ വോട്ട് ബാങ്കായതുകൊണ്ടാണെന്ന് ബി.ജെ.പിയുടെ ഒരു മുതിര്‍ന്ന നേതാവ് പരിഹസിച്ചു. ബംഗാളില്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ