| Saturday, 23rd January 2021, 12:10 pm

ബംഗാളില്‍ മമതയോട് ഏറ്റുമുട്ടുന്നത് ആരെന്ന് പറയാന്‍ ബി.ജെ.പി മടിക്കുന്നത് എന്തുകൊണ്ട്?മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാതെ നേതൃതം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ തൃണമൂല്‍കോണ്‍ഗ്രസ് കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. പാര്‍ട്ടിയില്‍ നിന്നും നേതാക്കളുടെ കൊഴിഞ്ഞുപോക്ക് ചെറുതല്ലാത്ത രീതിയില്‍ തൃണമൂലിനെ ബാധിച്ചിട്ടുമുണ്ട്.

കഴിഞ്ഞ ഒരു മാസത്തിനിടെ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ മന്ത്രിസസഭയില്‍ നിന്ന് രാജിവെച്ചത് 3 മന്ത്രിമാരാണ്. കഴിഞ്ഞ ദിവമാണ് വനവകുപ്പ് മന്ത്രി രജീബ് ബാനര്‍ജി മന്ത്രിസഭയില്‍ നിന്ന് രാജിവെച്ചത്. രാജിവെക്കാനുള്ള കാരണങ്ങളൊന്നും അദ്ദേഹം പറഞ്ഞിട്ടില്ല.

നേതാക്കളുടെ കൊഴിഞ്ഞുപോക്ക് തൃണമൂലിനെ ഒരു രീതിയിലും ബാധിക്കാന്‍ പോകുന്നില്ലെന്ന് മമത പറയുന്നുണ്ടെങ്കിലും ഈ അവസ്ഥ തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്ന പ്രതീക്ഷയാണ് ബി.ജെ.പിക്കുള്ളത്.

മമതാ ബാനര്‍ജിയുടെ വലംകയ്യായ സുവേന്തു അധികാരി ബി.ജെ.പിയിലെത്തിയത് തൃണമൂലിന് കനത്ത തിരിച്ചടിയും ബി.ജെ.പിക്ക് തുറുപ്പുചീട്ടുമാണ് എന്നാണ് വിലയിരുത്തപ്പെടുന്നത്.

തൃണമൂലിലെ പ്രതികൂലാവസ്ഥ തങ്ങള്‍ക്ക് അനുകൂലമാക്കണമെങ്കില്‍ ബി.ജെ.പി ആദ്യം പാര്‍ട്ടിക്കുള്ളിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ പരിഹരിക്കണം.
2021 ല്‍ ബംഗാളില്‍ നിന്ന് തൃണമൂലിനെ പൂര്‍ണമായും തുടച്ചുനീക്കുമെന്നാണ് ബി.ജെ.പി നടത്തുന്ന
വെല്ലുവിളി.

എന്നാല്‍ ഇപ്പോഴും ബംഗാള്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആരായിരിക്കുമെന്നതില്‍ ധാരണയായിട്ടില്ല.
മമതയുടെ എതിരാളിയെ കണ്ടെത്താന്‍ ബി.ജെ.പിക്ക് സാധിച്ചിട്ടില്ല എന്നത് വലിയ വെല്ലുവിളിയാണ്.

ഭൂരിപക്ഷം നേടിയതിനുശേഷം മാത്രമേ തങ്ങളുടെ തീരുമാനം പ്രഖ്യാപിക്കുകയുള്ളൂവെന്ന് പറഞ്ഞ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആരാണെന്ന് പറയാതെ ഒഴിഞ്ഞുമാറുകയാണ് നേതൃത്വം.
മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെക്കുറിച്ച് ഒരിടത്തുപോലും പരാമര്‍ശം നടത്തിയിട്ടില്ല.
കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ നേരിട്ടാണ് ബംഗാളിലെ പ്രചാരണത്തിന് നേതൃത്വം നല്‍കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Bengal Election, Trinamool Congress-BJP Conflicts, updates

We use cookies to give you the best possible experience. Learn more