| Saturday, 20th March 2021, 7:04 pm

ഒന്നാന്തരം കൊള്ളക്കാരാണ് ബി.ജെ.പിക്കാര്‍;ആളെക്കൊല്ലി പാര്‍ട്ടിയെ ഭരിക്കാന്‍ അനുവദിക്കരുതെന്ന് മമത

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: കലാപങ്ങള്‍ ഉണ്ടാക്കുന്ന പാര്‍ട്ടിയാണ് ബി.ജെ.പിയെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ഒരുകാരണവശാലും ബി.ജെ.പിയെ അധികാരത്തില്‍ എത്തിക്കരുതെന്നും മമത പറഞ്ഞു.

മുടിഞ്ഞ കൊള്ളക്കാരാണ് ബി.ജെ.പിക്കാരെന്നും പി.എം കെയര്‍ ഫണ്ടിലേക്ക് ഒഴുകിയ പണം അതിന് തെളിവാണെന്നും മമത പറഞ്ഞു. ബംഗാളിലെ ജനങ്ങള്‍ സമാധാനം വേണമെങ്കില്‍ തൃണമൂലിനെ അധികാര്തതിലെത്തിക്കണമെന്നും മമത പറഞ്ഞു.

ബി.ജെ.പിക്കകത്തുള്ള സ്ത്രീകള്‍ പോലും സുരക്ഷിതരല്ലെന്നും ആളെ കൊല്ലുന്ന പാര്‍ട്ടിയാണ് ബി.ജെ.പിയെന്നും മമത ആരോപിച്ചു.

നേരത്തെ മോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് അഭിഷേക് ബാനര്‍ജി രംഗത്തെത്തിയിരുന്നു.

ബംഗാളിനെ സുവര്‍ണ ബംഗാളാക്കാമെന്ന് നിരന്തരം പറയുന്ന മോദി എന്തുകൊണ്ടാണ് ഇത്രയും കാലം കൊണ്ട് ഇന്ത്യയെ സുവര്‍ണ ഇന്ത്യയും ത്രിപുരയെ സുവര്‍ണ ത്രിപുരയും ആക്കാതിരുന്നതെന്ന് അഭിഷേക് ചോദിച്ചു.

ബംഗാളിന്റെ വികസനത്തെക്കുറിച്ച് മമത പത്ത് വര്‍ഷത്തെ റിപ്പോര്‍ട്ട് നല്‍കിയെന്നും മോദിയുടെ റിപ്പോര്‍ട്ട് കാര്‍ഡ് എവിടയൊണെന്നും അദ്ദേഹം ചോദിച്ചു.

പത്ത് വര്‍ഷംകൊണ്ട് മമത എന്തുചെയ്തുവെന്നും ഏഴ് വര്‍ഷത്തിനുള്ളില്‍ മോദി എന്തുചെയ്തുവെന്നും
പറയാന്‍ മോദിയെ താന്‍ ചര്‍ച്ചയ്ക്ക് വെല്ലുവിളിക്കുകയാണെന്നും അഭിഷേക് ബാനര്‍ജി പറഞ്ഞു. അങ്ങനെയൊരു അവസരം ഉണ്ടായാല്‍ മോദിയെ തൃണമൂല്‍ തീര്‍ച്ചയായും പരാജയപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Bengal Election, Conflict Between BJP and Trinamool

Latest Stories

We use cookies to give you the best possible experience. Learn more