| Saturday, 21st January 2017, 7:31 pm

പാക്കിസ്ഥാന്‍ സ്വദേശികളുള്‍പ്പടെ മൂന്ന് ലഷ്‌കര്‍ ഭീകരര്‍ക്ക് വധശിക്ഷ

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാക്കിസ്ഥാന്‍ സ്വദേശികളായ മുഹമ്മദ് യൂനുസ്, മുഹമ്മദ് അബ്ദുല്ല എന്നിവരെയും അനന്ത്‌നാഗ് സ്വദേശിയായ മുസഫര്‍ അഹമ്മദിനെയുമാണ് വധശിക്ഷയക്ക് വിധിച്ചിട്ടുള്ളത്.  


കൊല്‍ക്കത്ത: ഇന്ത്യയില്‍ സ്‌ഫോടനത്തിനു പദ്ധതിയാലോചിച്ച കേസില്‍ രണ്ട് പാക്കിസ്ഥാന്‍കാരടക്കം മൂന്ന് ലഷ്‌കര്‍ ഇ ത്വയ്ബ ത്രീവാദികള്‍ക്ക് വധശിക്ഷ. ബംഗാളിലെ ബോണ്‍ഗേവ് കോടതിയാണ് വധശിക്ഷ വിധിച്ചത്.


Also read ജനകീയ സമരം വിജയം കണ്ടു: ഗവര്‍ണര്‍ ഓര്‍ഡിനന്‍സില്‍ ഒപ്പുവെച്ചു മധുരയില്‍ നാളെ ജല്ലിക്കെട്ട്


2007ല്‍ ബംഗാളിലെ പെട്രേപോള്‍ അതിര്‍ത്തിയില്‍ നുഴഞ്ഞ് കയറ്റത്തിനിടെ ബി.എസ്.എഫ് പിടികൂടിയ തീവ്രവാദികളെയാണ് നീണ്ട വിചാരണയ്‌ക്കൊടുവില്‍ കോടതി വധശിക്ഷയ്ക്ക് വിധിച്ചിരിക്കുന്നത്. പാക്കിസ്ഥാന്‍ സ്വദേശികളായ മുഹമ്മദ് യൂനുസ്, മുഹമ്മദ് അബ്ദുല്ല എന്നിവരെയും അനന്ത്‌നാഗ് സ്വദേശിയായ മുസഫര്‍ അഹമ്മദിനെയുമാണ് വധശിക്ഷയക്ക് വിധിച്ചിട്ടുള്ളത്.

അതിര്‍ത്തിയില്‍ നിന്ന് അറസ്റ്റു ചെയ്ത ഇവരെ തുടരന്വേഷണത്തിലാണ് കാശ്മീരിലെ പ്രതിരോധ മോഖലകളില്‍ സ്‌ഫോടനങ്ങള്‍ നടത്താന്‍ പദ്ധതിയിട്ടിരുന്നതായി വ്യക്തമാകുന്നത്. പിടിയിലാകുമ്പോള്‍ വലിയതോതില്‍ സ്‌ഫോടക  വസ്തുക്കളും ഇവരുടെ കൈയ്യില്‍ ഉണ്ടായിരുന്നു.

ഇവര്‍ മുന്നുപേരെ കൂടാതെ ശൈഖ് സമീര്‍ എന്ന മറ്റൊരാളെയും ബി.എസ്.എഫ് പിടികൂടിയിരുന്നെങ്കിലും ജയിലിലായിരിക്കെ 2014ല്‍ ഇയാള്‍ തടവു ചാടുകയായിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more