national news
മമതയുടെ അങ്കം ഇനി ഭവാനിപൂരില്‍; ഉപതെരഞ്ഞെടുപ്പ് സെപ്റ്റംബര്‍ 30ന്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Sep 04, 09:01 am
Saturday, 4th September 2021, 2:31 pm

കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി സെപ്റ്റംബര്‍ 30 ന് ഭവാനിപൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കും.

സെപ്റ്റംബര്‍ 30 ന് ഉപതെരഞ്ഞെടുപ്പ് നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചു.

ഇത്തവണ നിയമസഭാതെരഞ്ഞെടുപ്പില്‍ നന്ദിഗ്രാമില്‍ നിന്ന് മത്സരിച്ച മമത തോറ്റിരുന്നു. മുന്‍ അനുയായിയും പിന്നീട് ബി.ജെ.പി സ്ഥാനാര്‍ഥിയുമായ സുവേന്തു അധികാരിക്കെതിരെയാണ് മമത നന്ദിഗ്രാമില്‍ മത്സരിച്ചത്.

തെഞ്ഞെടുപ്പില്‍ തോറ്റെങ്കിലും മമത മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുകയായിരുന്നു. ആറുമാസത്തിനുള്ളില്‍ തെരഞ്ഞെടുപ്പില്‍ ജയിച്ചില്ലെങ്കില്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെയ്‌ക്കേണ്ടി വരും.

ഭവാനിപുരില്‍ നിന്നും ജയിച്ച തൃണമൂല്‍ എം.എല്‍.എ ഷോഭന്‍ദേബ് ചതോപാധ്യായാണ് മമതയ്ക്ക് മത്സരിക്കുന്നതിനു വേണ്ടി രാജിവെച്ചത്.
മമതയുടെ മണ്ഡലം കൂടിയാണ് ഭവാനിപുര്‍.

2011 ലും 2016 ലും ഭവാനിപുരില്‍ നിന്നാണ് മമത മത്സരിച്ച് ജയിച്ചത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 

Content Highlights: Bengal CM Mamata Banerjee to Contest Bhabanipur Bypoll on 30 Sept