| Saturday, 20th March 2021, 10:27 pm

മമതാ ബാനര്‍ജിക്ക് നേരെയുള്ള ആക്രമണം സി.ഐ.ഡി അന്വേഷിക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് നേരെ നടന്ന ആക്രമണത്തിന്റെ അന്വേഷണം സി.ഐ.ഡി ഏറ്റെടുത്തു. ആക്രമണം നടന്ന സ്ഥലം സി.ഐ.ഡി സംഘം ഉടന്‍ തന്നെ സന്ദര്‍ശിക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

മാര്‍ച്ച് പത്തിന് നടന്ന സംഭവത്തില്‍ നന്ദിഗ്രാം പൊലീസ് സ്റ്റേഷനില്‍ നിലവില്‍ ഒരു പരാതി നല്‍കിയിട്ടുണ്ട്. ടി.എം.സി നേതാവാണ് പരാതി നല്‍കിയത്.

ഐ.പി.സി 341 , 323 എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് അജ്ഞാത വ്യക്തികള്‍ക്കെതിരെ കേസെടുത്തത്.

മാര്‍ച്ച് പത്തിന് നന്ദിഗ്രാമില്‍ നാമനിര്‍ദേശ പത്രിക നല്‍കാന്‍ പോകവെയാണ് മമതാ ബാനര്‍ജിക്ക് നേരെ ആക്രമണം നടന്നത്. എന്നാല്‍, നന്ദിഗ്രാമില്‍വെച്ച് ആക്രമിക്കപ്പെട്ടെന്ന മമത ബാനര്‍ജിയുടെ വാദം തള്ളിക്കൊണ്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ രംഗത്തെത്തുകയും മമത ബാനര്‍ജിക്കെതിരെ ആക്രമണം നടന്നിട്ടില്ലെന്ന് പറയുകയും ചെയ്തിരുന്നു.

എന്നാല്‍ ബി.ജെ.പിയെ രക്ഷിക്കാന്‍ വേണ്ടിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രമമെന്നാരോപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Bengal CID Takes Over Probe into Nandigram Incident in Which Mamata Banerjee Was Injured

We use cookies to give you the best possible experience. Learn more