അരൂപ് റോയ് എന്നയാളാണ് മജുംദാറിനെതിരെ പരാതി നല്‍കിയിരുന്നത്. പണം നല്‍കി മൂന്നു മാസങ്ങള്‍ക്ക് ശേഷം മജുംദാറിനെ കണ്ടപ്പോള്‍ പണം വാങ്ങിയിട്ടില്ലെന്നും അതിനാല്‍ ഇക്കാര്യത്തില്‍ തനിക്ക് യാതൊന്നും പറയാനില്ലെന്നുമാണ് മജുംദാര്‍ പറഞ്ഞതെന്ന് അരൂപ് പറഞ്ഞു.
കൊല്‍ക്കത്ത: ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന കേസില്‍ ബി.ജെ.പി ബംഗാള്‍ ഉപാദ്ധ്യക്ഷന്‍ ജയ്പ്രകാശ് മജുംദാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ടീച്ചേഴ്‌സ് എലിജിബിലിറ്റി ടെസ്റ്റ് (ടി.ഇ.ടി) പരീക്ഷാര്‍ത്ഥികളില്‍ നിന്നും 7 ലക്ഷംരൂപ വീതം കൈപറ്റിയെന്നാണ് കേസ്.
ആറുമാസം മുമ്പ് നല്‍കിയ പരാതിയിലാണ് അറസ്റ്റ്. അരൂപ് റോയ് എന്നയാളാണ് മജുംദാറിനെതിരെ പരാതി നല്‍കിയിരുന്നത്. പണം നല്‍കി മൂന്നു മാസങ്ങള്‍ക്ക് ശേഷം മജുംദാറിനെ കണ്ടപ്പോള്‍ പണം വാങ്ങിയിട്ടില്ലെന്നും അതിനാല്‍ ഇക്കാര്യത്തില്‍ തനിക്ക് യാതൊന്നും പറയാനില്ലെന്നുമാണ് മജുംദാര്‍ പറഞ്ഞതെന്ന് അരൂപ് പറഞ്ഞു.
ഐ.പി.സി 420,506, 406 വകുപ്പുകള്‍ ചുമത്തിയാണ് മജുംദാറിനെതിരെ പൊലീസ് കേസെടുത്തത്. ബിദാന്‍നഗര്‍ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി മണിക്കൂറുകള്‍ ചോദ്യം ചെയ്ത ശേഷമായിരുന്നു അറസ്റ്റ്.
അതേ സമയം തനിക്കെതിരെ ചുമത്തിയിരിക്കുന്നത് കള്ളക്കേസാണെന്ന് മജുംദാര്‍ പ്രതികരിച്ചു.
സംസ്ഥാന ബി.ജെ.പി വക്താവ് കൂടിയായ മജുംദാര്‍ 2014ല്‍ കോണ്‍ഗ്രസില്‍ നിന്നും ബി.ജെ.പിയിലെത്തിയ നേതാവാണ്.