കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ മോര്‍ഫു ചെയ്ത ഫോട്ടോ ഫേസ്ബുക്കിലൂടെ പ്രചരിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ട് ബി.ജെ.പി യുവ നേതാവ് അറസ്റ്റില്‍. ഹൗറയില്‍ നിന്നുള്ള പ്രിയങ്ക ശര്‍മ്മയാണ് അറസ്റ്റിലായത്.
മെയ് ഒമ്പതിനാണ് പ്രിയങ്ക ശര്‍മ്മ മോര്‍ഫു ചെയ്ത മമതാ ബാനര്‍ജിയുടെ ചിത്രം ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തത്. ഇതിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് വിഭാസ് ഹസ്ര പരാതി നല്‍കുകയായിരുന്നു.
പ്രിയങ്ക ചോപ്രയുടെ ചിത്രത്തില്‍ തലയുടെ സ്ഥാനത്ത് മമതയുടെ തല വെച്ച് ചിത്രം എഡിറ്റു ചെയ്താണ് പ്രചരിപ്പിച്ചത്.
‘ഇത് കമ്മ്യൂണിറ്റ് ചട്ടങ്ങള്‍ക്ക് എതിരാണ്. അക്രമ സംഭവമായി ഇതിനെ പരിഗണിക്കാവുന്നതാണ്. മമതാ ബാനര്‍ജിയെ മാത്രമല്ല, ബംഗാളിന്റെ സംസ്‌കാരത്തെയാണ് അവര്‍ അവഹേളിച്ചിരിക്കുന്നത്. ഇത് സൈബര്‍ കുറ്റകൃത്യമാണ്.’ എന്നാണ് പരാതിയില്‍ പറയുന്നത്.
മമത സര്‍ക്കാറിന്റെ അസഹിഷ്ണുതയുടെ ഒടുവിലത്തെ ഉദാഹരമാണിതെന്നാണ് ബി.ജെ.പിയും ആരോപിക്കുന്നത്.