national news
ബി.ജെ.പി. ടിക്കറ്റില്‍ ജയിച്ച മുകുള്‍ റോയിയെ ബംഗാള്‍ അസംബ്ലി പാനല്‍ തലവനാക്കി മമത; കോടതിയില്‍ കാണാമെന്ന് സുവേന്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Jul 17, 04:05 am
Saturday, 17th July 2021, 9:35 am

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയിലെത്തിയ മുകുള്‍ റോയി തിരിച്ച് തൃണമൂലിലേക്ക് തന്നെ പോയത് ബി.ജെ.പിക്ക് വലിയ തിരിച്ചടിയായിരുന്നു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ മികച്ച വിജയം നേടിയതിന് പിന്നാലെയാണ് മുകുള്‍ റോയി അടക്കമുള്ള നേതാക്കള്‍ വീണ്ടും തൃണമൂലിലേക്ക് വന്നത്.

പാര്‍ട്ടിയിലേക്ക് തിരിച്ചെത്തിയ മുകള്‍ റോയിയെ പശ്ചിമ ബംഗാള്‍ നിയമസഭയുടെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി (പി.എ.സി.) ചെയര്‍മാനായി നിയമിച്ചിരിക്കുകയാണ് മമത ബാനര്‍ജി.

തെരഞ്ഞെടുപ്പില്‍ ബി.ജെ.പി. ടിക്കറ്റില്‍ വിജയിച്ച ശേഷം ഭരണകക്ഷിയായ തൃണമൂലിലേക്ക് പോയ റോയി നിയമസഭ പാനല്‍ തലവനായി ചുമതലയേറ്റ സംഭവത്തെ രൂക്ഷമായി വിമര്‍ശിച്ച് ബി.ജെ.പി. നേതാവ് സുവേന്തു അധികാരി രംഗത്തെത്തിയിട്ടുണ്ട്.

എം.എല്‍.എ. സ്ഥാനത്ത് നിന്ന് റോയിയെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി. കോടതിയെ സമീപിക്കുമെന്നാണ് സുവേന്തു പറഞ്ഞത്.

എന്നാല്‍ ആര്‍ക്കും എവിടെ വേണമെ.പിയുടെ നീക്കത്തെക്കുറിച്ച് മുകുള്‍ റോയി പ്രതികരിച്ചത്.

 

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Trinamool’s Mukul Roy Takes Charge As Chief Of Top Bengal Assembly Panel