ജയിപ്പിച്ചാല്‍ അയോധ്യയില്‍ കൊണ്ടുപോകാം; ബി.ജെ.പി സ്ഥാനാര്‍ത്ഥിയുടെ 'ഉറപ്പിന്' പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി
national news
ജയിപ്പിച്ചാല്‍ അയോധ്യയില്‍ കൊണ്ടുപോകാം; ബി.ജെ.പി സ്ഥാനാര്‍ത്ഥിയുടെ 'ഉറപ്പിന്' പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 25th March 2021, 7:38 pm

കൊല്‍ക്കത്ത:  നിയമസഭാ തെരഞ്ഞെടുപ്പില്‍ തന്നെ വിജയിപ്പിച്ചാല്‍  അയോധ്യയിലെ രാമക്ഷേത്രത്തിലേക്ക് കൊണ്ടുപോകുമെന്ന് വോട്ടര്‍മാരോട് പറഞ്ഞ ബി.ജെ.പി സ്ഥാനാര്‍ഥിക്ക്  കാരണം കാണിക്കല്‍ നോട്ടീസ്. ജിതേന്ദ്ര തിവാരിക്കാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കാരണം കാണിക്കല്‍ നോട്ടീസ്.

മാര്‍ച്ച് 21 ന് ഹരിപൂരില്‍ നടന്ന ഒരു പൊതുയോഗത്തിലും പിന്നീട് ഒരു പാര്‍ട്ടി യോഗത്തിലും സംസാരിക്കുന്നതിനിടയിലാണ് തിവാരി രണ്ടുതവണ ഇക്കാര്യം പറഞ്ഞത്. മാര്‍ച്ച് 22നാണ് തിവാരിക്കെതിരെ തൃണമൂല്‍ പരാതികൊടുത്തത്.

ഇത്തരമൊരു വാഗ്ദാനം നല്‍കുന്നത് പെരുമാറ്റച്ചട്ടം ലംഘിക്കുമെന്ന് തനിക്ക് അറിയില്ലായിരുന്നു എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന് തിവാരി നല്‍കിയ മറുപടി. തന്റെ അജ്ഞതയ്ക്ക്  തെരഞ്ഞെടുപ്പ് കമ്മീഷനോട് ക്ഷമ ചോദിക്കുകയും ചെയ്തു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Bengal BJP Candidate Promises Free Trips To Ayodhya, Gets Poll Body’s Notice