ടാഗോറിനെ പോലെയാകാന്‍ വളര്‍ത്തിയ മോദിയുടെ താടി, അര്‍ണബിന്റെ പുതിയ ബംഗാളി ഭാഷയിലെ ചാനല്‍; ഓര്‍ക്കുമ്പോള്‍ സങ്കടം തോന്നുന്നു, ട്രോളി ധ്രുവ് റാഠി
West Bengal Election 2021
ടാഗോറിനെ പോലെയാകാന്‍ വളര്‍ത്തിയ മോദിയുടെ താടി, അര്‍ണബിന്റെ പുതിയ ബംഗാളി ഭാഷയിലെ ചാനല്‍; ഓര്‍ക്കുമ്പോള്‍ സങ്കടം തോന്നുന്നു, ട്രോളി ധ്രുവ് റാഠി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 2nd May 2021, 3:09 pm

മുംബൈ: ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് മുന്നേറ്റം തുടരവെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് യുട്യൂബര്‍ ധ്രുവ് റാഠി. തെരഞ്ഞെടുപ്പിന് മുമ്പ് ടാഗോറിനെ പോലെയാകാന്‍ വളര്‍ത്തിയ മോദിയുടെ താടിയും യജമാനനെ സഹായിക്കാന്‍ അര്‍ണബ് ഗോസ്വാമി തുടങ്ങിയ ബംഗാളി ന്യൂസ് ചാനലും വെറുതെയായല്ലോ എന്ന് ധ്രുവ് പറഞ്ഞു.

‘രണ്ട് കാര്യങ്ങളെ ഓര്‍ത്ത് വിഷമം തോന്നുന്നു;

1. തെരഞ്ഞെടുപ്പിന് വേണ്ടി, ടാഗോറിനെ പോലെയാകാന്‍ മോദി വളര്‍ത്തിയ താടി.

2. യജമാനനെ സഹായിക്കാനായി ബംഗാളി ഭാഷയില്‍ ചാനല്‍ തുടങ്ങിയ അര്‍ണബ് ഗോസ്വാമി’, ധ്രുവ് ഫേസ്ബുക്കിലെഴുതി.

ബംഗാളില്‍ നിലവില്‍ തൃണമൂല്‍ 206 സീറ്റുകളില്‍ മുന്നിലാണ്. ബി.ജെ.പി 43 സീറ്റുകളിലാണ് മുന്നില്‍ നില്‍ക്കുന്നത്.
ഇടത് ഒരു സീറ്റില്‍ മാത്രമാണ് മുന്നില്‍. മറ്റുള്ള പാര്‍ട്ടികള്‍ രണ്ട് സീറ്റിലും മുന്നിട്ട് നില്‍ക്കുന്നു.

ബംഗാളില്‍ അധികാരം പിടിച്ചെടുക്കുമെന്നായിരുന്നു ബി.ജെ.പിയുടെ അവകാശവാദം. കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷാ നേരിട്ടായിരുന്നു ബംഗാളില്‍ പ്രചരണം നയിച്ചത്.

വിജയമുറപ്പിച്ചതോടെ ബംഗാളില്‍ ബി.ജെ.പി ഓഫീസിന് മുന്നില്‍ തൃണമൂല്‍ പ്രവര്‍ത്തകര്‍ വിജയാഹ്ലാദം നടത്തുകയാണ്. നിരവധി തൃണമൂല്‍ പ്രവര്‍ത്തകരാണ് ബി.ജെ.പി ഓഫീസിന് മുന്നില്‍ എത്തിയിരിക്കുന്നത്. ഭാഗികമായി ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ മറികടന്നാണ് പ്രവര്‍ത്തകര്‍ ആഹ്ലാദ പ്രകടനം നടത്തിയത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Dhruv Rathee Mocks At Narendra Modi On Bengal Failure