സയ്യദ് മുഷ്താഖ് അലി ട്രോഫിക്കുള്ള ടീം പ്രഖ്യാപിച്ച് ബംഗാള്‍. സുദീപ് കുമാര്‍ ഘരാമിയെ ക്യാപ്റ്റനായി ചുമതലപ്പെടുത്തി 20 അംഗ സ്‌ക്വാഡാണ് ബംഗാള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
സ്റ്റാര്‍ പേസര്‍ മുഹമ്മദ് ഷമിയെയും ബംഗാള്‍ സ്‌ക്വാഡിന്റെ ഭാഗമാക്കിയിട്ടുണ്ട്. ഏറെ നാള്‍ പരിക്കേറ്റ് കളത്തിന് പുറത്തിരിക്കേണ്ടി വന്ന ഷമിയുടെ കൊടുങ്കാറ്റിന് തന്നെയായിരിക്കും സയ്യിദ് മുഷ്താഖ് അലി ട്രോഫി സാക്ഷ്യം വഹിക്കുക.
2023 ലോകകപ്പിനിടെ പരിക്കേറ്റ താരത്തിന് 2024 ഐ.പി.എല്ലും 2024 ടി-20 ലോകകപ്പുമുടക്കമുള്ള ബിഗ് ഇവന്റുകള്‍ നഷ്ടമായിരുന്നു. ശേഷം ഇന്ത്യ – ന്യൂസിലാന്‍ഡ് ടെസ്റ്റ് പരമ്പരയില്‍ ഷമി തിരിച്ചുവരുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും താരം ടീമിന്റെ ഭാഗമായിരുന്നില്ല.
നിലവില്‍ പ്രഖ്യാപിച്ച ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി സ്‌ക്വാഡിലും ഷമി ഉള്‍പ്പെട്ടിട്ടില്ല. പരമ്പരയുടെ അവസാന മത്സരങ്ങളില്‍ ഷമിയും ടീമിന്റെ ഭാഗമായേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
അതേസമയം, രഞ്ജി ട്രോഫിയില്‍ മധ്യപ്രദേശിനെതിരെ തകര്‍പ്പന്‍ തിരിച്ചുവരവാണ് ഷമി നടത്തിയത്. മത്സരത്തില്‍ ആകെ 43.2 ഓവര്‍ പന്തെറിഞ്ഞ താരം ആറ് വിക്കറ്റും നേടി.
ഇതിനൊപ്പം ഗംഭീര കാമിയോ ഇന്നിങ്‌സും താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നു. 36 പന്തില്‍ 37 റണ്‍സാണ് താരം സ്വന്തമാക്കിയത്.
ഇന്ത്യക്ക് മുമ്പില്‍ ചാമ്പ്യന്‍സ് ട്രോഫിയും ഒരുപക്ഷേ വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലും അടക്കമുള്ള ഐ.സി.സി ഇവന്റുകള്‍ ഉള്ളതിനാല്‍ ഷമിയുടെ തിരിച്ചുവരവ് ആരാധകരിലുണ്ടാക്കുന്ന ആവേശം ചെറുതല്ല.
സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കുള്ള ബംഗാള്‍ സ്‌ക്വാഡ്
സുദീപ് കുമാര്‍ ഘരാമി (ക്യാപ്റ്റന്‍), സുദീപ് ചാറ്റര്‍ജി, ഷഹബാസ് അഹമ്മദ്, കരണ്‍ ലാല്‍, വൃതിക് ചാറ്റര്‍ജി, റിത്വിക് റോയ് ചൗധരി, അഭിഷേക് പോരല്‍ (വിക്കറ്റ് കീപ്പര്‍), ഷാകിര്‍ ഹബീബ് ഗാന്ധി (വിക്കറ്റ് കീപ്പര്‍), അഗ്നിവ് പന്‍ (വിക്കറ്റ് കീപ്പര്‍), രണ്‍ജോത് സിങ് ഖൈര, പ്രയാസ് റായ് ബര്‍മന്‍, പ്രദീപ്ത പ്രമാണിക്, സക്ഷം ചൗധരി, മുഹമ്മദ് ഷമി, ഇഷാന്‍ പോരല്‍, മുഹമ്മദ് കൈഫ്, സൂരജ് സിന്ധു ജെയ്‌സ്വാള്‍, സയാന്‍ ഘോഷ്, കനിഷ്‌ക് സേത്, സൗമ്യദീപ് മണ്ഡല്‍.
ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ പഞ്ചാബിനൊപ്പം ഗ്രൂപ്പ് എ-യിലാണ് ബംഗാള്‍ ഉള്‍പ്പെട്ടിരിക്കുന്നത്. നംവബര്‍ 23ന് സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയം സി-യില്‍ നടക്കുന്ന തങ്ങളുടെ ആദ്യ മത്സരത്തില്‍ പഞ്ചാബിനെ തന്നെയാണ് ബംഗാളിന് നേരിടാനുള്ളത്.
ഗ്രൂപ്പ് എ
ഗ്രൂപ്പ് ബി
ഗ്രൂപ്പ് സി
ഗ്രൂപ്പ് ഡി
ഗ്രൂപ്പ് ഇ
Content highlight: Bengal announced squad for Syed Mushtaq Ali Trophy, Mohammed Shami included