ജീവശാസ്ത്രപരമായി ഉറക്കത്തിന്റെ ലക്ഷ്യം ശരീരത്തിന്റെ പുനര്‍നിര്‍മാണമാണ്. പകല്‍ മുഴുവനുമുള്ള പ്രവര്‍ത്തനത്തിനുശേഷം ശരീരം വിശ്രമിക്കുന്ന സമയമാണിത്. കോശങ്ങള്‍ പുനരുജ്ജീവിപ്പിക്കാനും സമ്മര്‍ദ്ദം അകറ്റാനുമെല്ലാം ഉറക്കം അത്യാവശ്യമാണ്. അതുകൊണ്ടുതന്നെ ഉറക്കം കൂടുതല്‍ ഗുണകരമാകാന്‍ എന്തൊക്കെ ചെയ്യണമെന്ന് അറിയേണ്ടതുണ്ട്.
സമാനമായി നഗ്നരായി കിടന്നുറങ്ങുന്നത് ശരീരത്തിനു ഗുണം ചെയ്യുകയും ചെയ്യും. എന്താ നിങ്ങള്‍ക്ക് അത്ഭുതം തോന്നുന്നുണ്ടോ? ഇന്ത്യയില്‍ ഈ രീതി അത്ര സാധാരണമല്ല. എന്നാല്‍ നഗ്നരായി ഉറങ്ങുന്നതിന്റെ ഗുണം മനസിലാക്കിയാല്‍ നിങ്ങളും അത് പിന്തുടരും.
നഗ്നരായി ഉറങ്ങുന്നതിന്റെ ഉറക്കത്തിന്റെ ഗുണം വര്‍ധിപ്പിക്കും. വസ്ത്രങ്ങള്‍ പലപ്പോഴും ശരീരത്തിനെ തണുക്കാന്‍ അനുവദിക്കാറില്ല. ശരീരം തണുക്കേണ്ടത് നല്ല ഉറക്കത്തിന് അനിവാര്യമാണ്. വസ്ത്രങ്ങള്‍ ഒഴിവാക്കുന്നതിലൂടെ ഇത് സാധ്യമാകും.
മറ്റുള്ള സമയത്തെല്ലാം ശരീരം വസ്ത്രം കൊണ്ട് മൂടിയിരിക്കും. ശരീരത്തിന്റെ വിവിധ ഭാഗങ്ങള്‍ക്ക് ആവശ്യമായ വായുപോലും കടക്കാത്ത വിധത്തിലായിരിക്കും പലരുടേയും വസ്ത്രധാരണം.
നഗ്നരായി ഉറങ്ങുന്നത് നിങ്ങളുടെ ലൈംഗിക അവയവങ്ങള്‍ക്ക് ഗുണകരമാണ്. പുരുഷന്മാരെ സംബന്ധിച്ച് അവരുടെ ലൈംഗികാവയവത്തിന് തണുപ്പ് ലഭിക്കും. ഇത് ബീജത്തെ ആരോഗ്യമുള്ളതും പ്രത്യുല്പാദന വ്യവസ്ഥയെ സാധാരണവുമാക്കും.
സ്ത്രീകളുടെ കാര്യത്തിലും ലൈംഗികാവയവങ്ങള്‍ക്ക് തണുപ്പ് ലഭിക്കും. കൂടാതെ വായു സഞ്ചാരമുള്ള അവസ്ഥയില്‍ ഉറങ്ങുന്നത് യീസ്റ്റ് അണുബാധ തടയും.
നഗ്നരായി ഉറങ്ങുന്നത് വേനല്‍ക്കാലത്ത് ഏറെ ഗുണകരമാണ്. എസി ഇല്ലാത്ത വീടാണെങ്കില്‍ രാത്രിയത്തെ ഉറക്കം വേനല്‍ക്കാലത്ത് ഏറെ ബുദ്ധിമുട്ടാണ്. അതുകൊണ്ടുതന്നെ വസ്ത്രങ്ങള്‍ അഴിച്ചുവെക്കുമ്പോള്‍ ചൂട് കുറയും.