| Monday, 29th December 2014, 1:40 pm

സ്‌കിന്‍ സുന്ദരമാക്കാന്‍ കാപ്പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

സ്‌കിന്നിന്റെ ആരോഗ്യത്തിന് ഏറെ ഗുണപ്രദമാണ് കാപ്പി. കാപ്പി അടങ്ങിയ സോപ്പോ ക്രീമോ ഉപയോഗിച്ച് സ്‌കിന്‍ തടവുന്നതും ഏറെ ഗുണം ചെയ്യും.

കോഫി സ്‌കിന്നിനെ എങ്ങനെ സഹായിക്കുന്നുവെന്നറിയണ്ടേ?

കോഫിയില്‍ ധാരാളം ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. അന്തരീക്ഷത്തില്‍ നിന്നും സ്‌കിന്നിലെത്തുന്നപൊടി പടലങ്ങളില്‍ നിന്നും മറ്റും ഇതു സംരക്ഷിക്കും. കൂടാതെ സ്‌കിന്നിലെ കോശങ്ങള്‍ക്ക് കോഫി ഊര്‍ജ്ജം നല്‍കുകയും ചെയ്യും.

കഠിനമായ സൂര്യപ്രകാശത്തില്‍ നിന്നും കോഫി സ്‌കിന്നിനെ സംരക്ഷിക്കും. സൂര്യപ്രകാശത്തിലുള്ള അള്‍ട്രാ വയലറ്റ് രശ്മികള്‍ പല മാരക ത്വക്ക് രോഗങ്ങള്‍ക്കും കാരണമാകാറുണ്ട്. കഫീന്‍ കൊണ്ട് സ്‌കിന്നിനെ സംരക്ഷിക്കുമ്പോള്‍ അള്‍ട്രാ വയലറ്റ് കിരണങ്ങളില്‍ നിന്നും സംരക്ഷിക്കപ്പെടും.

സ്‌കിന്നിന് തിളക്കവും മൃദുത്വവും വര്‍ധിപ്പിക്കുന്നു. സ്‌കിന്നിലെ കലകളെ റിപ്പയര്‍ ചെയ്ത് കോശങ്ങളുടെ പുനര്‍വളര്‍ച്ചയെ കോഫി ത്വരിതപ്പെടുത്തുന്നു. സ്‌കിന്നിലെ ജലാംശം നിലനിര്‍ത്തുകയും ഇലാസ്തികത വര്‍ധിപ്പിക്കുകയും ചെയ്യും.

രക്തചംക്രമണം വര്‍ധിപ്പിക്കുന്നു. ഇത് സ്‌കിന്നിന്റെ ആരോഗ്യവും ഊര്‍ജ്ജവും വര്‍ധിപ്പിക്കും.

We use cookies to give you the best possible experience. Learn more